പുലിമുരുകന്റെ ഔദ്യോഗിക പോസ്റ്റർ എത്തി
Thursday, September 22, 2016 2:20 AM IST
മോഹൻലാൽ നായകനാകുന്ന പുലിമുരുകന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റർ ഷെയർ ചെയ്തത്.

വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകൻ മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്നു. തെന്നിന്ത്യൻ നടി കമാലിനി മുഖർജിയാണ് ചിത്രത്തിലെ നായിക. ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നത്. ഷാജിയാണ് ഛായാഗ്രാഹകൻ. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ തീയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.