ഇത് ഒന്നൊന്നര അച്ചായൻ...! തോപ്പിൽ ജോപ്പന്റെ മാസ് ടീസർ
Friday, September 23, 2016 8:59 PM IST
താപ്പാനയ്ക്കു ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിക്കുന്ന തോപ്പിൽ ജോപ്പന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ആദ്യ ടീസറിൽ മംമ്ത മോഹൻദാസ് മമ്മൂട്ടിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയപ്പോൾ 45 സെക്കൻഡുള്ള രണ്ടാമത്തെ ടീസറിൽ ജോപ്പൻ എന്ന മമ്മൂട്ടിയുടെ അച്ചായൻ കഥാപാത്രമാണ് എത്തുന്നത്. കവിയൂർ പൊന്നമ്മയും ടീസറിലുണ്ട്. മമ്മൂട്ടി തന്നെയാണ് യൂട്യൂബിൽ ടീസർ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മധ്യകേരളത്തിലെ ഒരു പ്ലാന്ററുടെ വേഷത്തിലാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. അൻപത് ശതമാനം മദ്യവും അൻപത് ശതമാനം സ്നേഹവും നിറഞ്ഞതാണ് ജോപ്പനെന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

ഓർഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ നിഷാദ് കോയയാണ് ജോപ്പന്റെയും കഥയെഴുതിയത്. റഫീഖ് അഹമ്മദ്, നിഷാദ് അഹമ്മദ് എന്നിവരുടെ വരികൾക്ക് വിദ്യാസാഗർ ഈണം പകർന്നിരിക്കുന്നു. സനോജ് വേലായുധൻ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു. ഡ്രാൻഡെ ഫിലിം കോർപറേഷൻ ആൻഡ് എസ്എൻ ഗ്രൂപ്പിന്റെ ബാനറിൽ നൗഷാദ് ആലത്തൂർ, ജീവൻ, നാസർ, സഞ്ജു എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

ആൻഡ്രിയ ജറമിയ, അലൻസിയർ, പാഷാണം ഷാജി, ശ്രീജിത് രവി, സോഹൻ സീനുലാൽ, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ഒക്ടോബറിൽ തീയറ്ററുകളിലെത്തും.
https://www.youtube.com/embed/frm_awPELJA
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.