ബിജോയ് നമ്പ്യാർ ചിത്രത്തിൽ ദുൽഖർ
Sunday, September 25, 2016 12:40 AM IST
ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയനായ ബിജോയ് നമ്പ്യാർ മലയാളത്തിലേക്ക്. ദുൽഖർ സൽമാനാണ് ചിത്രത്തിലെ നായകൻ. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മാതൃഭാഷയിൽ ഒരു സിനിമ ഒരുക്കുക യെന്നതു തന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നുവെന്നും ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങളൊന്നും ഇപ്പോൾ പറയാൻ കഴിയില്ലെന്നും ബിജോയ് പറഞ്ഞു.

ബിജോയിയുടെ തന്നെ നിർമാണക്കമ്പനിയായ ഗേറ്റ് വേയുടെ ബാനറിലാണു ചിത്രം നിർമിക്കുന്നത്. പുതുമ കൊണ്ടുവരാനാണു താൻ ആഗ്രഹിക്കുന്നതെന്നും ബിജോയ് അഭിമുഖത്തിൽ പറഞ്ഞു. മോഹൻലാൽ അഭിനയിച്ച നിശബ്ദ ഹ്രസ്വചിത്രമായ റിഫ്ളക്ഷൻ എന്ന ചിത്രത്തിലൂടെയാണു ബിജോയ് നമ്പ്യാർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീടു ചെയ്ത രാഹുവും ശ്രദ്ധ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.