തിരിച്ചുവരവിന് ജയറാം; സത്യയുടെ മാസ് പോസ്റ്റർ എത്തി
Sunday, September 25, 2016 10:13 PM IST
ആടുപുലിയാട്ടം എന്ന ചിത്രത്തിനു ശേഷം ജയറാം നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം സത്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ചിത്രത്തിന്റെ ത്രില്ലർ സ്വഭാവം പറയുന്ന പോസ്റ്റർ ജയറാം തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

എ.കെ. സാജന്റെ തിരക്കഥയിൽ ദീപനാണ് സത്യ സംവിധാനം ചെയ്യുന്നത്. നികിതയാണ് നായിക. തെന്നിന്ത്യൻ താരം നാസർ, ബോളിവുഡ് താരം രാഹുൽ ദേവ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വിജയരാഘവൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സുധീർ കരമന, കോട്ടയം നസീർ, മങ്ക മഹേഷ്. ശോഭ മോഹൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഗോപിസുന്ദറാണ് സത്യയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ഷെഹനാസ് മൂവി ക്രിയേഷൻസിന്റെ ബാനറിൽ ഫിറോസ് സഹീദാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.