പ്രിയനായികമാർ വീണ്ടുമെത്തുന്നു
Monday, September 26, 2016 1:31 AM IST
തൊണ്ണൂറുകളിലെ പ്രിയനായികമാർ വീണ്ടും ബിഗ് സ്ക്രീനിലേക്കെത്തുന്നു, അതും ഒരുമിച്ച്. ഖുശ്ബു, സുഹാസിനി, രാധിക, ഉർവശി എന്നിവരാണു ജയിംസ് വസന്തൻ ഒരുക്കുന്ന ചിത്രത്തിൽ ഒന്നിക്കുന്നത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം ഒരു കോമഡി എന്റർടെയ്ൻമെന്റാകും.

യഥാർഥ ജീവിതത്തിൽ അടുത്ത സുഹൃത്തുക്കളായ ഇവർ ഒന്നിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ആറു വർഷത്തിനുശേഷം ഖുശ്ബു അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഓസ്ട്രേലിയയിലായിരിക്കും ചിത്രീകരണം എന്നാണറിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.