സൂപ്പർതാരത്തിന്റെ നായികയായി മഞ്ജു തമിഴിലേക്ക്...?
Wednesday, September 28, 2016 2:45 AM IST
മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ തമിഴിൽ അരങ്ങേറുന്നതായി വാർത്തകൾ. പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ സൂപ്പർതാരം അരവിന്ദ് സ്വാമിയുടെ നായികയായാണ് മഞ്ജു തമിഴിലെത്തുന്നത്. സൂപ്പർ സംവിധായകൻ രമണ ഒരുക്കുന്ന ചിത്രത്തിന് വണ്ണം എന്നാണ് താത്കാലിക പേര് നല്കിയിരിക്കുന്നത്.

നേരത്തെ, സൂപ്പർതാരം സൂര്യയ്ക്കൊപ്പം തമിഴിൽ മഞ്ജു അഭിനയിക്കുന്നതായി വാർത്തകൾ വന്നിരുന്നു. വണ്ണത്തിന്റെ തിരക്കഥ കേട്ട മഞ്ജു താത്പര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ സംബന്ധിച്ചു വിവരങ്ങൾ ലഭ്യമായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.