മലയാളത്തിന്റെ പ്രേമം തെലുങ്കിലെത്തിയപ്പോൾ യുഎ സർട്ടിഫിക്കറ്റ്
Wednesday, September 28, 2016 3:40 AM IST
നിവിൻ പോളി തകർത്ത് അഭിനയിച്ച് കേരളക്കരയിൽ സൂപ്പർഹിറ്റായി മാറിയ ചിത്രമായ പ്രേമത്തിന്റെ തെലുങ്ക് പതിപ്പ് ഒരുങ്ങുകയാണ്. നാഗചൈതന്യയും ശ്രുതി ഹാസനും മലയാളികളായ മഡോണ സെബാസ്റ്റ്യനും അനുപമ പരമേശ്വരനുമാണ് തെലുങ്ക് പ്രേമത്തിൽ. ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം തെലുങ്ക് പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചുകഴിഞ്ഞു. ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷാപൂർവം ടോളിവുഡ് കാത്തിരിക്കുമ്പോഴാണ് അണിയറപ്രവർത്തകരെ നിരാശരാക്കി സെൻസർ ബോർഡിന്റെ വകയായി പുതിയ വാർത്തയെത്തുന്നത്. മലയാളത്തിൽ യു സർട്ടിഫിക്കറ്റുമായി എത്തിയ പ്രേമം തെലുങ്കിൽ ചെന്നപ്പോൾ യുഎ ആയി.

മലയാളം പ്രേമത്തിന്റെ കഥ മാറ്റാതെ സീനുകൾ പോലും അതേപടി പകർത്തി അതേ പേരിൽ ചിത്രം പുറത്തിറക്കിയപ്പോൾ യുഎ സർട്ടിഫിക്കറ്റ് നല്കിയതിന്റെ കാരണമെന്താണെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ ചോദ്യമുന്നയിക്കുന്നത്. അതേസമയം, ചിത്രത്തിലെ ഒരു രംഗം പോലും വെട്ടിമുറിക്കാതെയാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റും നല്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.