‘ആ കുഞ്ഞിന് മമ്മൂട്ടി ദുൽഖർ എന്നു പേരിട്ടു’
Wednesday, September 28, 2016 11:02 PM IST
രണ്ടു തലമുറയെ വച്ച് സിനിമ ചെയ്യാനായതിന്റെ ത്രില്ലിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. മമ്മൂട്ടിയെ വച്ച് സിനിമകൾ ഹിറ്റാക്കിയിരുന്ന സത്യൻ ഇപ്പോൾ മകൻ ദുൽഖർ സൽമാനിൽ എത്തിയിരിക്കുന്നു. ദുൽഖർ നായകനായ ജോമോന്റെ സുവിശേഷങ്ങളുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കേയാണ് മമ്മൂട്ടിയും ദുൽഖറുമായുള്ള പഴയ ഓർമകൾ സത്യൻ പൊടിതട്ടിയെടുക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

പണ്ട് മമ്മൂട്ടിയെ നായകനാക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനിൽ തീരുമാനിച്ചപ്പോൾ ഷെഡ്യൂളിൽ നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന് താരം തന്നെ സത്യനോട് ആവശ്യപ്പെട്ടു. താൻ വീണ്ടും അച്ഛനാകാൻ പോകുന്നുവെന്നും പ്രസവസമയത്ത് താൻ ഭാര്യയ്ക്കൊപ്പം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്നു ജനിച്ച കുഞ്ഞിന് ദുൽഖർ സൽമാൻ എന്നു പേരിട്ടുവെന്നും ആ കുഞ്ഞാണ് ഇന്ന് തന്റെ പുതിയ ചിത്രത്തിലെ നായകനെന്നും സത്യൻ അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അനായാസമായ അഭിനയത്തിലൂടെ ദുൽഖർ തന്നെ അദ്ഭുതപ്പെടുത്തുകയാണെന്നും സത്യൻ കൂട്ടിച്ചേർത്തു. ജോമോന്റെ സുവിശേഷങ്ങൾ ക്രിസ്മസിന് തീയറ്ററുകളിലെത്തും

സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.