പ്രണവ് മോഹൻലാലിന്റെ ത്രില്ലർ ചിത്രം വരുന്നു; സംവിധായകൻ ജിത്തു ജോസഫ്
Friday, September 30, 2016 1:54 AM IST
ആരാധകർ ഏറെ കാത്തിരുന്ന ഒന്നായിരുന്നു സൂപ്പർതാരം മോഹൻലാലിന്റെ മകന്റെ സിനിമാപ്രവേശം. കമലിന്റെ പാപനാശത്തിൽ ജിത്തു ജോസഫിന്റെ സഹസംവിധായകനായി സിനിമാ രംഗത്തു വന്നെങ്കിലും പ്രണവ് അഭിനയിക്കുന്ന ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മോളിവുഡ്. ഈ കാത്തിരിപ്പിന് അവസാനം കുറിച്ച് സാക്ഷാൽ മോഹൻലാൽ തന്നെ രംഗത്തുവന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൂപ്പർതാരം പ്രണവിന്റെ പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

ജിത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ പ്രണവ് അവതരിപ്പിക്കുമെന്നാണ് മോഹൻലാൽ അറിയിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ദൃശ്യത്തിനു ശേഷം ത്രില്ലർ ജനുസിലുള്ള മറ്റൊരു സിനിമയായിരിക്കും ഇതെന്നും മോഹൻലാൽ പറഞ്ഞു. രാജകുമാരന്റെ പടയൊരുക്കമെന്ന് മോഹൻലാൽ തന്നെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.