കാ​റു​മാ​യി പ​ത്ത് വ​യ​സു​കാ​ര​ന്‍റെ പരാക്രമം; പി​ന്നാ​ലെ പോ​ലീ​സും
ഇം​ഗ്ലി​ഷ് സി​നി​മ​ക​ളി​ലെ രം​ഗ​ങ്ങ​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ കാ​ർ ചേ​സ് ന​ട​ത്തി പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​യി പ​ത്ത് വ​യ​സു​കാ​ര​ൻ. അ​മേ​രി​ക്ക​യി​ലെ ക്ലീവ്‌ല​ൻ​ഡി​ൽ ഏ​വ​രെ​യും വി​റ​പ്പി​ച്ച് അരങ്ങേറിയ സം​ഭ​വ​മി​ങ്ങ​നെ..

ബാ​ല​നെ സ്കൂ​ളി​ൽ കൊ​ണ്ടുവിടുന്നതിനായി സ​ഹോ​ദ​രി ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​ത​ക്ക​ത്തി​ന് കാ​റി​ന്‍റെ താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കി​യ കു​ട്ടി വണ്ടിയുമാ​യി ഹൈ​വ​യി​ലേ​ക്ക് ഇ​റ​ങ്ങി. ഇ​ത് ക​ണ്ട് വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​വ​ന്ന അ​മ്മ മ​റ്റൊ​രു കാ​റി​ൽ കു​ട്ടി​യു​ടെ പി​ന്നാ​ലെ പാ​ഞ്ഞു. മാ​ത്ര​മ​ല്ല, പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച് സം​ഭ​വ​ത്തെ​പ്പ​റ്റി അ​റി​യി​ക്കു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ എത്തിയ പോലീസ് കാറുകളുമായി പിന്നാലെ പാഞ്ഞു.

പോ​ലീ​സ് ത​ന്നെ പി​ന്തു​ട​രു​ന്നു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യി​ട്ടും കാ​ർ നി​ർ​ത്താ​ൻ കു​ട്ടി ത​യാ​റാ​യി​ല്ല. കാ​റി​നു മു​ന്നിൽ വിലങ്ങി വ​ഴി​ത​ട​യാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചപ്പോൾ കുട്ടി റോ​ഡി​ൽ നി​ന്നും മാ​റി സ​മീ​പ​ത്തെ പു​ൽമൈ​താ​നി​യിലൂടെയാക്കി യാത്ര. സം​ഭ​വം പ​ന്തി​യ​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് പയ്യൻ റോ​ഡി​ലേ​ക്ക് കാ​ർ ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ കാ​ർ ഉ​പ​യോ​ഗി​ച്ച് ഇ​ടി​പ്പി​ച്ച് നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ക​സ്റ്റ​ഡി​യി​ലെടു​ത്ത ഈ ​ബാ​ല​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​തി​നു മു​ന്പും ഈ ​കാ​റു​മാ​യി ബാ​ല​ൻ നി​ര​ത്തി​ൽ സാ​ഹ​സി​ക​ത കാട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.