വയസ് വെറും 12 ദി​വ​സം; കുഞ്ഞുറോസിന്‍റെ ആദ്യത്തെ പല്ല് പറിച്ചു
Monday, August 6, 2018 3:11 PM IST
ഇം​ഗ്ല​ണ്ടി​ലെ സെ​വ​ൻ ട്രീ​സ് ദ​ന്താ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്ക് കഴി ഞ്ഞ ദി​വ​സം വ​ള​രെ പ്ര​ത്യേ​ക​ത നി​റ​ഞ്ഞ​താ​യി​രു​ന്നു. ത​ങ്ങ​ളു​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കു​ക എ​ന്ന​ത് ഈ ​ഡോ​ക്ട​ർ​മാ​ർ എ​ന്നും ചെ​യ്യു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ഇ​ന്ന​ലെ ഇ​വി​ടെ പ​ല്ലു​പ​റി​ക്കാ​നെ​ത്തി​യ​ത് വെ​റും 12 ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ഒ​രു പെ​ണ്‍​കു​ഞ്ഞാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ രോ​ഗി​യാ​യി​രു​ന്നു ഇ​സ്ല ​റോ​സ്. ജ​നി​ച്ച​പ്പോ​ൾ​ത്ത​ന്നെ അ​വ​ളു​ടെ വാ​യി​ൽ ഒ​രു കു​ഞ്ഞു പ​ല്ലു​ണ്ടാ​യി​രു​ന്നു. ഇ​ത് മോ​ണ​യി​ൽ ഉ​റ​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ അ​ത് പ​റി​ച്ചു​ക​ള​യാ​നാ​ണ് റോ​സി​ന്‍റെ അ​മ്മ ജാ​സ്മി​ൻ അ​വ​ളെ​യു​മാ​യി ദ​ന്താ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ഒ​രു ചെ​റി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് കു​ഞ്ഞു റോ​സി​ന്‍റെ വാ​യി​ലെ കു​ഞ്ഞു പ​ല്ലു നീ​ക്കം ചെ​യ്ത​ത്.



പ്രാ​യം തീ​രെ​ക്കു​റ​വാ​യ​തി​നാ​ൽ കു​ഞ്ഞി​ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് മു​ന്പ് അ​ന​സ്തേ​ഷ്യ ന​ൽ​കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട് മോ​ണ മ​ര​വിപ്പിക്കാ​നു​ള്ള മ​രു​ന്ന് പു​റ​മെ പു​ര​ട്ടി​യി​ട്ടാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. വാ​യി​ലെ പ​ല്ലു പ​റിച്ചു​ക​ള​യാ​ൻ റോ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ല്ലാ സ​ഹ​ക​ര​ണ​ങ്ങ​ളും ല​ഭി​ച്ചെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് കു​ഞ്ഞു​ങ്ങ​ളി​ൽ ജന്മനാ പ​ല്ലു​ക​ൾ കാ​ണ​പ്പെ​ടു​ന്ന​ത്. മോ​ണ ഉ​റ​യ്ക്കാ​ത്ത​തി​നാ​ൽ ഈ ​പ​ല്ല് പ​റി​ഞ്ഞ് കു​ഞ്ഞു​ങ്ങ​ളു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​വ പ​റി​ച്ചു ക​ള​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.