കാ​ർ മോ​ഷ്ടി​ച്ച് കു​ട്ടി​ക്ക​ള്ള​ന്മാ​ർ; ഡ്രൈ​വ​റാ​യി പ​തി​മൂ​ന്ന് വ​യ​സു​കാ​ര​നും
Thursday, April 19, 2018 10:28 AM IST
മോഷണം പോയ സ്വിഫ്റ്റ് കാർ ഏറെനേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയ ന്യൂസിലൻഡ് പോലീസ് ഉദ്യോഗസ്ഥർ വാഹനത്തിലെ യാത്രക്കാരെ കണ്ട് ആദ്യമൊന്ന് അമ്പരന്നു. കാ​ര​ണം ഡ്രൈ​വ​ർ സീ​റ്റി​ലി​രു​ന്ന​ത് പ​തി​മൂ​ന്നു​കാ​ര​നാ​യ ഒ​രു ബാ​ല​നാ​യി​രു​ന്നു. പി​ന്നി​ലെ സീ​റ്റി​ൽ എ​ട്ടു​കു​ട്ടി​കളും.

മോ​ഷ​ണം ന​ട​ന്നെ​ന്ന വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻത​ന്നെ രജിസ്ട്രേഷൻ ന​ന്പ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് കാ​ർ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​ത്തി​നു നേ​ർ​ക്ക് കൈ ​കാ​ണി​ച്ചു​വെ​ങ്കി​ലും നി​ർ​ത്തു​വാ​ൻ ഇ​വ​ർ കൂ​ട്ടാ​ക്കി​യി​ല്ല. മാ​ത്ര​മ​ല്ല കാ​റി​ന്‍റെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പി​ന്നാ​ലെ എ​ത്തി​യാ​ണ് പോ​ലീ​സ് ഈ ​വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്. ​പ​ത്തി​നും പ​തി​നാ​റി​നും ഇ​ട​യി​ൽ പ്രാ​യ​മു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളാ​ണ് കാ​റി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​കു​ട്ടി​ക​ളു​ടെ വിക്രിയകളെക്കുറിച്ച് മാ​താ​പി​താ​ക്ക​ൾ അ​റി​യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.