മെെക്കിൾ ഡെമാസി ജൂണിയർ സൂപ്പർ ഹീറോ തന്നെ
Tuesday, May 8, 2018 3:11 PM IST
ഫി​ല​ഡെ​ൽ​ഫി​യ​യി​ലെ കു​ഞ്ഞു​ങ്ങ​ളു​ടെ​ ആ​ശു​പ​ത്രി​യു​ടെ വ​രാ​ന്ത​യി​ലൂ​ടെ ഓ​ടി​ന​ട​ക്കു​ന്ന മൈ​ക്കി​ൾ ഡെ​മാ​സി ജൂ​ണി​യ​ർ എ​ന്ന നാ​ലു​വ​യ​സു​കാ​ര​ൻ സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് താ​ൻ ഒ​രു സൂ​പ്പ​ർ ഹീ​റോ​യാ​ണെ​ന്നാ​ണ്.

അ​വ​ൻ ചെ​യ്ത പു​ണ്യ​പ്ര​വൃ​​ത്തി​യെ​പ്പ​റ്റി കേ​ൾ​ക്കു​ന്ന​വ​രെ​ല്ലാം അ​വ​നൊ​രു സൂ​പ്പ​ർ ഹീ​റോ ത​ന്നെ​യെ​ന്ന് സ​മ്മ​തി​ക്കും. അ​വ​ൻ എ​പ്പോ​ഴും ധ​രി​ക്കു​ന്ന ടീ ​ഷ​ർ​ട്ടു​ക​ളി​ൽ അ​വ​ന്‍റെ ഇ​ള​യ ഇ​ര​ട്ട സ​ഹോ​ദ​ര​ൻ​മാ​രു​ടെ ചി​ത്ര​ങ്ങ​ളു​ണ്ട്.

എ​ല്ലി​നു​ള്ളി​ലെ മ​ജ്ജ ന​ശി​ച്ചു​പോ​കു​ന്ന അ​പൂ​ർ​വ രോ​ഗ​വു​മാ​യാ​ണ് അ​വ​ർ ജ​നി​ച്ച​ത്. ആ ​കു​ട്ടി​ക​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ മ​ജ്ജ മാ​റ്റി​വ​യ്ക്കു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി. കു​റേ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​വ​ർ​ക്ക് ചേ​രു​ന്ന ദാ​താ​വി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

അ​പ്പോ​ഴാ​ണ് ഡോ​ക്ട​ർ മൈ​ക്കി​ളി​ന്‍റെ മ​ജ്ജ പ​രി​ശോ​ധി​ച്ച​ത്. അ​തു സ​ഹോ​ദ​ര​ൻ​മാ​ർ​ക്ക് ചേ​രു​ന്ന​താ​യി​രു​ന്നു. താ​ൻ വി​ചാ​രി​ച്ചാ​ൽ ത​ന്‍റെ കു​ഞ്ഞു സ​ഹോ​ദ​ര​ൻ​മാ​രു​ടെ ജീ​വ​ൻ നി​ല​നി​റു​ത്താ​നാ​കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ മൈ​ക്കി​ൾ ത​ന്‍റെ മ​ജ്ജ ദാ​നം ചെ​യ്യാ​മെ​ന്ന് സ​മ്മ​തി​ച്ചു.

യാ​തൊ​രു പേ​ടി​യു​മി​ല്ലാ​തെ​യാ​ണ് മൈ​ക്കി​ൾ ശ​സ്ത്ര​ക്രി​യ മു​റി​യി​ലേ​ക്ക് പോ​യ​ത്. അ​തി​നെ​പ്പ​റ്റി ചോ​ദി​ച്ച​പ്പോ​ൾ താ​ൻ ഒ​രു സൂ​പ്പ​ർ ഹീ​റോ​യാ​ണെ​ന്നും ത​ന്‍റെ സ​ഹോ​ദ​ര​ൻ​മാ​രെ ര​ക്ഷി​ക്കാ​നാ​ണ് പോ​കു​ന്ന​തെ​ന്നു​മാ​ണ് മൈ​ക്കി​ൾ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.