ആ​ദി​മ ടാ​റ്റു​വി​ന് പ​ഴ​ക്കം 5000 വ​ർ​ഷം
Sunday, March 4, 2018 9:05 AM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ടാ​റ്റു ക​ണ്ടെ​ത്തി. ര​ണ്ടു പു​രാ​ത​ന ഈ​ജിപ്​ഷ്യ​ൻ മ​മ്മി​ക​ളി​ൽ​നി​ന്നാ​ണ് ബ്രി​ട്ടീ​ഷ് ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ. ബ്രി​ട്ടീ​ഷ് മ്യൂ​സി​യം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് പു​രു​ഷ​ന്‍റെ ശ​രീ​ര​ത്തി​ൽ ഒ​രു കാ​ട്ടുകാ​ള​യു​ടെ​യും ഒ​രു ബാ​ർ​ബ​റി ചെ​മ്മ​രി​യാ​ടി​ന്‍റെ​യും രൂ​പ​മാ​ണ് പ​ച്ച​കു​ത്തി​യി​രി​ക്കു​ന്ന​ത്. സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ൽ നേ​ർ​രേ​ഖ​യി​ലു​ള്ള​തും എ​സ് ആ​കൃ​തി​യി​ലു​ള്ള​തു​മാ​യ ര​ണ്ടു ചി​ഹ്ന​ങ്ങ​ളാ​യി​രു​ന്നു പ​ച്ച​കു​ത്തി​യി​രു​ന്ന​ത്.

സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ൽ ക​ണ്ട ചി​ഹ്ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ലെ സ്ഥാ​നം, അ​റി​വ് തു​ട​ങ്ങി​യ​വ​യെ സൂ​ചി​പ്പി​ക്കു​ന്നു​വെ​ന്നും പു​രു​ഷ​ന്‍റെ ശ​രീ​ര​ത്തി​ലെ ചി​ഹ്ന​ങ്ങ​ൾ പൗ​രു​ഷം, ക​രു​ത്ത് തു​ട​ങ്ങി​യ​വ​യെ​യും സൂ​ചി​പ്പി​ക്കു​ന്നു​വെ​ന്നുമാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​ൻ​ഫ്രാ​റെ​ഡ് ഫോ​ട്ടോ​ഗ്ര​ഫി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഗ​വേ​ഷ​ക​ർ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച മ​മ്മി​ക​ൾ ബി​സി 3351-3017 കാ​ല​ഘ​ട്ട​ത്തി​ലേ​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.