മനുഷ്യനും മൃഗവും ചേർന്നപ്പോൾ ചിത്രപ്രദർശനം വിവാദമായി
Monday, October 16, 2017 3:43 AM IST
ലോ​ക​ത്തെ​വി​ടെ​യാ​യാ​ലും മ​നു​ഷ്യ​ൻ മ​നു​ഷ്യ​നാ​ണ്. നി​റ​വും ജാ​തി​യും ഭാ​ഷ​യു​മൊ​ന്നും അ​തി​നെ മാ​റ്റു​ന്നി​ല്ല. എ​ന്നാ​ൽ, ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ഒ​രു ചി​ത്ര​പ്ര​ദ​ർ​ശ​നം ഇ​പ്പോ​ൾ വി​മ​ർ​ശ​ന​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത് അ​തി​ലെ ആ​ശ​യ​ങ്ങ​ൾ കാ​ര​ണ​മാ​ണ്. ചി​ത്രപ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​രു വ​ന്യ​ജീ​വി​ക്കൊ​പ്പം ഒ​രു ആ​ഫ്രി​ക്ക​ക്കാ​ര​ന്‍റെ ചി​ത്രം ചേ​ർ​ത്തു​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​താ​ണ് ആ​ഫ്രി​ക്ക എ​ന്ന പേ​രി​ലാ​ണ് ചി​ത്ര​പ്ര​ദ​ർ​ശ​നം. വാ ​തു​റ​ന്നി​രി​ക്കു​ന്ന കു​ട്ടി​യു​ടെ ചി​ത്ര​ത്തി​നൊ​പ്പം ചേ​ർ​ത്തി​രി​ക്കു​ന്ന ഗൊ​റി​ല്ല​യു​ടെ ചി​ത്രം, ഇ​തു​പോ​ലെ ചീ​റ്റ, ബ​ബൂ​ൾ, സിം​ഹം തു​ട​ങ്ങി​യ​വ​യു​ടെ ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ഓ​രോ വ്യ​ക്തി​ക​ളു​ടെ ചി​ത്രം ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.




ചൈ​ന​യി​ലു​ള്ള ആ​ഫ്രി​ക്ക​ൻ ജ​ന​ത​യു​ടെ വ​ലി​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ചി​ത്ര​ങ്ങ​ളൊ​ക്കെ പ്ര​ദ​ർ​ശ​ന​സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, മ​നു​ഷ്യ​രെ മൃ​ഗ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്ന​ത് ചൈ​നീ​സ് സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.