ഇന്തോനേഷ്യയിൽ 300 മുതലകളെ തല്ലിക്കൊന്നു
Tuesday, July 17, 2018 9:56 AM IST
ഇ​ന്തോ​നേ​ഷ്യ​യി​ൽ മുന്നൂറി​ൽ​പ​രം മു​ത​ല​ക​ളെ ജ​ന​ക്കൂ​ട്ടം ത​ല്ലി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തി. പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രാ​ൾ മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജ​ന​ക്കൂ​ട്ടം മു​ത​ല​ക്ക​ശാ​പ്പ് ന​ട​ത്തി​യ​ത്.

പാ​പു​വ പ്ര​വി​ശ്യ​യി​ലു​ള്ള പ്ര​ജ​ന​ന ഫാ​മി​ലാ​യി​രു​ന്നു ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച ഫാ​മി​ന​ടു​ത്ത് പു​ല്ലു പ​റി​ക്കാ​നെ​ത്തി​യ ഒ​രാ​ൾ മു​ത​ല​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​യാ​ളു​ടെ സം​സ്കാ​ര​ത്തി​നു പി​ന്നാ​ലെ ജ​ന​ക്കൂ​ട്ടം മു​ത​ല​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ജ​ന​വാ​സ​മേ​ഖ​ല​യ്ക്കു സ​മീ​പ​മാ​ണ് പാ​പു​വ മു​ത​ല​വ​ള​ർ​ത്ത​ൽ കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന​ത്. മു​ത​ല​ക്കു​ഞ്ഞു​ങ്ങ​ളും പൂ​ർ​ണ​വ​ള​ർ​ച്ച​യെ​ത്താ​ത്ത മു​ത​ലു​ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ജ​ന​ക്കൂ​ട്ട​ത്തെ ത​ട​യാ​ൻ ഫാം ​അ​ധി​കൃ​ത​ർ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.