അ​ല​വി​ക്കു​ട്ടി​യു​ടെ അ​ലി​വ് എ​യ​റു പോ​യ ട​യ​റ​ല്ല ; സ്നേ​ഹ​മ​ത്ത​നാ​യി വെ​ങ്കി​ടേ​ഷ് എ​ത്തി
Sunday, February 4, 2018 4:33 PM IST
പ​ര​സ്പ​ര സ​ഹാ​യ​വും സ്നേ​ഹ​വും ന​ന്ദി​യും അ​ന്യ​മാ​കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​ത്. പ​രി​ച​യ​മു​ള്ള​വ​ർ​ക്കു പോ​ലും ഒ​രു സ​ഹാ​യം ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന കാ​ലം. അ​ങ്ങ​നെ​യു​ള്ള ഈ ​കാ​ല​ത്ത് ത​നി​ക്ക് ചെ​യ്തു ന​ൽ​കി​യ വ​ലി​യ സ​ഹാ​യ​ത്തി​ന് ന​ന്ദി പ​റ​യു​വാ​ൻ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ അ​ല​വി​ക്കു​ട്ടി​യെ തേ​ടി ത​മി​ഴ്നാ​ട് സ്വ​ദേ​ശി വെ​ങ്കി​ടേ​ഷ് എ​ന്നു പേ​രു​ള്ള ഡ്രൈ​വ​ർ എ​ത്തി​യ സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടെ കൈ​യ്യ​ടി നേ​ടി​യെ​ടു​ക്കു​ക​യാ​ണ്.

അ​ല​വി​ക്കു​ട്ടി​യു​ടെ മു​ന്പി​ലേ​ക്ക് അ​ദ്ദേ​ഹം പോ​ലും മ​റ​ന്നു പോ​യ സം​ഭ​വം ഓ​ർ​മി​പ്പി​ച്ചു കൊ​ണ്ട് ആ ​ഡ്രൈ​വ​ർ വീ​ണ്ടു​മെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യം ഓ​ർ​ത്തെ​ടു​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ വെ​ങ്കി​ടേ​ഷ് എ​ല്ലാം തു​റ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ അ​ല​വി​ക്കു​ട്ടി ഞെ​ട്ടി​പ്പോ​കു​ക​യാ​യി​രു​ന്നു.

മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് തേ​ങ്ങാ​യു​മാ​യു​ള്ള ലോ​ഡ് പോ​കു​ന്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പ​ഞ്ച​റാ​യ​തി​നെ തു​ട​ർ​ന്ന് ട​യ​ർ മാ​റി​യി​ടു​ന്ന​തി​ന് അ​ല​വി​ക്കു​ട്ടി വെ​ങ്കി​ടേ​ഷി​നെ സ​ഹാ​യി​ച്ചി​രു​ന്നു. അ​ല​വി​ക്കു​ട്ടി പോ​ലും മ​റ​ന്നു പോ​യ സം​ഭ​വം ഓ​ർ​മി​പ്പി​ച്ചു കൊ​ണ്ട് എ​ത്തി​യ വെ​ങ്കി​ടേ​ഷ് ത​ന്‍റെ ന​ന്ദി ഒ​രു ത​ണ്ണി​മ​ത്ത​നാ​യി അ​ല​വി​ക്കു​ട്ടി​ക്ക് സ​മ്മാ​നി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്.

അ​ല​വി​ക്കു​ട്ടി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ​റ്റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.