ആരാണാ മാലാഖ..? പെരുമഴയത്ത് യാചകനെ കുടചൂടിച്ച് യുവതി
Monday, June 11, 2018 4:42 PM IST
മനസാക്ഷി മരവിച്ച സമൂഹത്തിന്‍റെ കണ്ണുതുറപ്പിച്ച് വളാഞ്ചേരിയിൽ നിന്നൊരു നന്മക്കാഴ്ച. പെരുമഴ നനഞ്ഞ് തെരുവിലൂടെ ചക്രവണ്ടിയില്‍ നീങ്ങുന്ന യാചകനെ കുടചൂടിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പ്രശംസ നേടുന്നത്. കുടചൂടി നടന്നുപോകവേ യാചകന്‍റെ നിസഹായാവസ്ഥ കണ്ട യുവതി അയാളെ മഴ നനയാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു.

വളാഞ്ചേരി സ്വദേശിയായ സയിദ് നസീം ആണ് സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങൾ ഫേസ്ബുക്കില്‍ പങ്കുവച്ചത്. വൈകാതെ തന്നെ വീഡിയോ വൈറലായി മാറി. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. നന്മയുടെ മനസിനുടമയായ ആ മാലാഖ ആരാണെന്നാണ് ഏവരും ചോദിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.