ഏ​ഴു ല​ക്ഷം; ഹോ​ട്ട​ൽ ബി​ല്ല് ക​ണ്ട് ക​ണ്ണ് ത​ള്ളി മു​ൻ ക്രി​ക്ക​റ്റ് താ​രം
Thursday, July 19, 2018 1:45 PM IST
വ​യ​റു നി​റ​യെ ഭ​ക്ഷ​ണം ക​ഴി​ച്ചു ക​ഴി​യു​മ്പോ​ൾ കൈ​യ്യി​ൽ കി​ട്ടു​ന്ന ബി​ല്ല് ക​ണ്ട് ത​ല​ക​റ​ങ്ങു​ന്ന സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​യി ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തേ അ​നു​ഭ​വ​മാ​ണ് മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​വും ക​മ​ന്‍റ​റു​മാ​യ ആ​കാ​ശ് ചോ​പ്ര​യ്ക്കു​മു​ണ്ടാ​യ​ത്. കാ​ര​ണം അ​ത്താ​ഴം ക​ഴി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യ്യി​ൽ കി​ട്ടി​യ ബി​ല്ലി​ലെ തു​ക ഏ​ഴു​ല​ക്ഷ​മാ​യി​രു​ന്നു. ട്വി​റ്റ​റി​ൽ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം ഏ​വ​രെ​യു​മ​റി​യി​ച്ച​ത്.

ചോ​ലൈ എ​ന്ന വി​ഭ​വ​ത്തി​ന് തൊ​ണ്ണൂ​റാ​യി​രം രൂ​പ, പ​നീ​ർ ബ​ട്ട​റി​ന് തൊ​ണ്ണൂ​റ്റി​യൊ​മ്പ​തി​നാ​യി​രം രൂ​പ, പ​നീ​ർ ടി​ക്ക​യ്ക്ക് തൊ​ണ്ണൂ​റ്റി​യാ​റാ​യി​രം രൂ​പ, വെ​ജ് ക​ബാ​ബി​നാ​ക​ട്ടെ ഒ​രു ല​ക്ഷ​ത്തി മു​പ്പ​ത്തി​യ​യ്യാ​യി​രം രൂ​പ​യും. ഒ​രു അ​ത്താ​ഴ​ത്തി​ന് ഏ​ഴു​ല​ക്ഷ​ത്തി​ന​ട​ത്ത് ചി​ല​വാ​ക്കി ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക് സ്വാ​ഗ​തം എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ആ​കാ​ശ് ഹോ​ട്ട​ൽ ബി​ല്ല് ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച​ത്.

എ​ന്നാ​ൽ ഇ​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം മ​ന​സി​ലാ​യ​ത്. ഇ​ന്ത്യ​ൻ തു​ക​യ്ക്കു പ​ക​രം ഇ​ന്തോ​നേ​ഷ്യ​ൻ മൂ​ല്യ​ത്തി​ൽ തു​ക ഈ​ടാ​ക്കി​യ​താ​ണ് ഇ​ത്ര​യും തു​ക​യ്ക്കു കാ​ര​ണ​മാ​യ​ത്. ഇ​ന്ത്യ​ൻ മൂ​ല്യ​ത്തി​ൽ മൂ​വാ​യി​ര​ത്തി അ​ഞ്ഞൂ​റി​ന​ടു​ത്തു വ​രു​ന്ന തു​ക​യ്ക്കു പ​ക​ര​മാ​ണ് ഏ​ഴു​ല​ക്ഷ​ത്തി​ന്‍റെ ബി​ല്ല് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച​ത്.

എ​ന്നാ​ൽ അദ്ദേഹത്തെ വി​മ​ർ​ശി​ച്ചു കൊ​ണ്ടു​ള്ള നി​ര​വ​ധി ക​മ​ന്‍റു​ക​ളും ഈ ​പോ​സ്റ്റി​നു താ​ഴെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.