പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ ആ​റു മാ​സം ത​ട​വ്
Sunday, May 13, 2018 9:38 AM IST
പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​തി​രി​ക്കു​ക​യോ ഉ​പേ​ക്ഷി​ക്കു​ക​യോ ചെ​യ്താ​ലു​ള്ള ശി​ക്ഷാ കാ​ലാ​വ​ധി ഉ​യ​ർ​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു. ശി​ക്ഷ ആ​റു മാ​സ​മാ​യി ഉ​യ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. നി​ല​വി​ൽ മൂ​ന്നു മാ​സ​മാ​ണു ശി​ക്ഷ.

മെ​യി​ന്‍റ​ന​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ ഓ​ഫ് പേ​ര​ന്‍റ്സ് ആ​ൻ​ഡ് സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ആ​ക്ട്, 2007 പ​രി​ഷ്ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സാ​മൂ​ഹ്യ​നീ​തി മ​ന്ത്രാ​ല​യം. ഇ​തു കൂ​ടാ​തെ കു​ട്ടി​ക​ൾ എ​ന്ന നി​ർ​വ​ച​നം കു​റ​ച്ചു​കൂ​ടി വി​ശാ​ല​മാ​ക്കാ​നും ശി​പാ​ർ​ശ​യു​ണ്ട്.

ദ​ത്ത് കു​ട്ടി​ക​ൾ, മ​രു​മ​ക​ൻ, മ​രു​മ​ക​ൾ, പേ​ര​ക്കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തും. മ​ക്ക​ൾ, പേ​ര​ക്കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ് നി​ല​വി​ൽ​ നി​യ​മ​പ​രി​ര​ക്ഷ​യു​ള്ള​ത്.മെ​യി​ന്‍റ​ന​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ ഓ​ഫ് പേ​ര​ന്‍റ്സ് ആ​ൻ​ഡ് സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ആ​ക്ട് 2018ന്‍റെ ക​ര​ട് രേ​ഖ മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​കും. മ​ക്ക​ൾ സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ​ക്ക് മെ​യി​ന്‍റ​ന​ൻ​സ് ട്രൈ​ബ്യൂ​ണ​ലി​ൽ പ​രാ​തി ന​ല്കാ​വു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.