വി​ശ​ക്കു​ന്നോ? ഞ​ങ്ങ​ളു​ണ്ട്..; ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് ഭ​ക്ഷ​ണം വാ​ഗ്ദാ​നം ചെ​യ്ത് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ക്കാ​ട്ടി​ൽ
സം​സ്ഥാ​ന​ത്തെ പി​ടി​ച്ചു കു​ലു​ക്കി​യ ദു​രി​ത​പെ​യ്ത്തി​ൽ കു​ടു​ങ്ങി​ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളും ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​യി ധാ​രാ​ളം സം​ഘ​ട​ന​ക​ളു​ൾ​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തു​ണ്ട്.

ഇ​പ്പോ​ഴി​താ കോ​ട്ട​യ​ത്തി​ന്‍റെ ഇ​രു​പ​ത്തി​യ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഏ​ത് ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലും 1000 ച​പ്പാ​ത്തി​ക​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് കോ​ട്ട​യ​ത്തെ തെ​ള്ള​കം ക​പ്പൂ​ച്ചി​ൻ തി​യോ​ള​ജി​ക്ക​ൽ കോ​ള​ജ് റെ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ക്കാ​ട്ടി​ൽ. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടു​വാ​നു​ള്ള ഫോ​ണ്‍​ന​മ്പ​ർ ഉ​ൾ​പ്പ​ടെ ഫേ​സ്ബു​ക്കി​ൽ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ണ്‍ ന​മ്പ​ർ 8547872747.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.