ഭിക്ഷാടകരെ ഒഴിപ്പിച്ചു, ഇനി തെരുവുനായ്ക്കൾ.
Thursday, November 23, 2017 4:24 AM IST
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ൾ ഇ​വാ​ൻ​ക ട്രം​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലോ​ക സം​രം​ഭ​ക ഉ​ച്ച​കോ​ടി ന​ട​ക്കാ​നി​രി​ക്കു​ന്ന ഹൈ​ദ​രാ​ബാ​ദി​ൽ വി​വാ​ദ​ങ്ങ​ൾ ഒ​ഴി​യു​ന്നി​ല്ല. ഇ​വാ​ൻ​ക​യു​ടെ വ​ര​വു പ്ര​മാ​ണി​ച്ച് ന​ഗ​ര​ത്തി​ലെ ഭി​ക്ഷാ​ട​ക​രെ ക​ഴി​ഞ്ഞ വാ​രം ഒ​ഴി​പ്പി​ച്ചി​രു​ന്നു. ജ​നു​വ​രി ഏ​ഴു വ​രെ ന​ഗ​ര​ത്തി​ൽ ഭി​ക്ഷാ​ട​നം നി​രോ​ധി​ച്ചി​ട്ടു​മു​ണ്ട്. ഭി​ക്ഷാ​ട​ക​ർ​ക്കു പി​ന്നാ​ലെ തെ​രു​വു​നാ​യ്ക്ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള ശ്ര​മ​വു​മാ​യാ​ണ് ഗ്രേ​റ്റ​ർ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. തെ​രു​വു​നാ​യ്ക്ക​ളെ വി​ഷം ന​ല്കി കൊ​ല്ലാ​നാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ത്ത​ര​വ്.

കോ​ർപ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ നാ​യ്ക്ക​ളെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി വി​ഷം ന​ല്കി കൊ​ല്ലു​ക​യാ​ണെ​ന്ന പ​രാ​തി​യു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തെ​ത്തി​യ​താ​ണ് ന​ട​പ​ടി വി​വാ​ദ​ത്തി​ലാ​കാ​ൻ കാ​ര​ണം. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ വി​ഷം ക​ഴി​ച്ച​തി​നു സ​മാ​ന​മാ​യി അ​വ​ശ​നി​ല​യി​ൽ നാ​യ്ക്ക​ളെ ക​ണ്ടെ​ത്തി​യെ​ന്നും മൃ​ഗാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു. സെ​പ്റ്റം​ബ​റി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഗ്രേ​റ്റ​ർ ഹൈ​ദ​രാ​ബാ​ദി​ൽ 8.4 ല​ക്ഷം തെ​രു​വു​നാ​യ്ക്ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.