ജന്മദി​നം പൊടിപൊടിക്കുന്ന താരങ്ങൾ കണ്ടുപഠിക്കണം ഐശ്വര്യയെ
Wednesday, November 8, 2017 5:10 AM IST
സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ​​​​യെ​​​​ല്ലാം ഒ​​​​ന്നി​​​​ച്ചു​​​​കൂ​​​​ട്ടി ല​​​​ക്ഷ​​​​ങ്ങ​​​​ൾ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച് ഒ​​​​രു അ​​​​ടി​​​​പൊ​​​​ളി പാ​​​​ർ​​​​ട്ടി. ഇ​​​​താ​​​​ണ് സാ​​​​ധാ​​​​ര​​​​ണ ബോ​​​​ളി​​​​വു​​​​ഡ് അ​​​​ഭി​​​​നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ഒ​​​​രു ജന്മദി​​​​നാ​​​​ഘോ​​​​ഷ രീ​​​​തി. എ​​​​ന്നാ​​​​ൽ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ലും വ​​​​ള​​​​രെ വ്യ​​​​ത്യ​​​​സ്ത​​​​യാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് മു​​​​ൻ ലോ​​​​ക സു​​​​ന്ദ​​​​രി ഐ​​​​ശ്വ​​​​ര്യ റാ​​​​യ്. ഇ​​​​ത്ത​​​​വ​​​​ണ ത​​​​ന്‍റെ ജന്മദി​​​​നം ഐ​​​​ശ്വ​​​​ര്യ ആ​​​​ഘോ​​​​ഷി​​​​ച്ച​​​​ത് ആ​​​​യി​​​​രം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു​​​​ള്ള തു​​​​ക സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​യി ന​​​​ൽ​​​​കി​​​​ക്കൊ​​​​ണ്ടാ​​​​ണ്.

മും​​​​ബൈ​​​​യി​​​​ലെ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഉ​​​​ച്ച​​​​ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ന്ന അ​​​​ന്ന​​​​മി​​​​ത്ര എ​​​​ന്ന പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യാ​​​​ണ് ഐ​​​​ശ്വ​​​​ര്യ സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. മും​​​​ബൈ​​​​യി​​​​ലും പ​​​​രി​​​​സ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യു​​​​ള്ള 500 മു​​​​നി​​​​സി​​​​പ്പ​​​​ൽ സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ നി​​​​ർ​​​​ധ​​​​ന​​​​രാ​​​​യ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​ണ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ക്കു​​​​ക.​​​​ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ന​​​​ട​​​​ത്തി​​​​പ്പു​​​​കാ​​​​രാ​​​​ണ് ഐ​​​​ശ്വ​​​​ര്യ​​​​യു​​​​ടെ സം​​​​ഭാ​​​​വ​​​​ന​​​​യേ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.