ആമസോൺ പ്രൈം ഡേ വില്പന "കുള'മായി
Wednesday, July 18, 2018 9:43 AM IST
ആ​മ​സോ​ൺ പ്ര​ഖ്യാ​പി​ച്ച 36 മ​ണി​ക്കൂ​ർ പ്രൈം ​ഡേ സെ​യി​ൽ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ​ത്ത​ന്നെ "കു​ള'​മാ​യി. വ​ൻ ഓ​ഫ​റു​ക​ളു​മാ​യി വി​ല്പ​ന​യാ​രം​ഭി​ച്ച ആ​മ​സോ​ണി​ന്‍റെ നെ​റ്റ്‌​വ​ർ​ക്കി​ലെ ത​ക​രാ​റാ​ണ് പ്രൈം ​ഡേ​യു​ടെ ശോ​ഭ കെ​ടു​ത്തി​യ​ത്. ലോ​ക​മെ​ന്പാ​ടും ആ​മ​സോ​ണി​ന്‍റെ പ്രൈം ​ഡേ വി​ല്പ​ന​യു​ണ്ടെ​ങ്കി​ലും അ​മേ​രി​ക്ക​യി​ൽ മാ​ത്ര​മാ​ണ് നെ​റ്റ്‌​വ​ർ​ക്ക് ത​ക​രാ​റു​ണ്ടാ​യ​ത്.

അ​മേ​രി​ക്ക​ൻ സ​മ​യം വൈ​കു​ന്നേ​രം മൂ​ന്നി​ന് വി​ല്പ​ന ആ​രം​ഭി​ച്ച​യു​ട​നെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ത​ള്ളി​ക്ക​യ​റ്റം നി​മി​ത്ത​മാ​ണ് നെ​റ്റ്‌​വ​ർ​ക്ക് പ​ണി​മു​ട​ക്കി​യ​ത്. നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന ഡൗ​ൺ​ഡി​റ്റ​ക്ട​ർ ഡോ​ട്ട് കോ​മി​ന്‍റെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ, ന്യൂ ​യോ​ർ​ക്ക് ഭാ​ഗ​ങ്ങ​ളി​ലാ​ണ് നെ​റ്റ്‌​വ​ർ​ക്ക് ത​ക​രാ​ർ ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ച​ത്.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യി​രു​ന്നു. പി​ന്നീ​ട് ത​ക​രാ​ർ പ​രി​ഹ​രി​ച്ച​താ​യി ആ​മ​സോ​ൺ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 30 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ആ​മ​സോ​ൺ പ്രൈം​ഡേ​യി​ൽ 100 കോ​ടി ഡോ​ള​റി​ന്‍റെ വി​ല്പ​ന ന​ട​ന്നി​രു​ന്നു. ഈ ​വ​ർ​ഷം 280 കോ​ടി ഡോ​ള​റി​ന്‍റെ വി​ല്പ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.