അംബാനിക്കുടുംബത്തിൽ ആനന്ദിനും മനംപോലെ മംഗല്യം
Wednesday, May 16, 2018 9:57 AM IST
അം​ബാ​നി കു​ടും​ബ​ത്തി​ന് ഏ​റ്റ​വും വി​ല​പ്പെ​ട്ട വ​ർ​ഷ​മാ​ണി​ത്. റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് മേ​ധാ​വി മു​കേ​ഷ് അം​ബാ​നി​യു​ടെ മ​ക്ക​ളാ​യ ആ​കാ​ശി​ന്‍റെ​യും ഇ​ഷ​യു​ടെ​യും വി​വാ​ഹ​നി​ശ്ച​യ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ അ​ടു​ത്ത വി​വാ​ഹത്തെക്കു​റി​ച്ച് വാ​ർ​ത്ത​ക​ൾ പ​ര​ക്കു​ന്നു. ഇ​ള​യ മ​ക​ൻ ആ​ന​ന്ദി​ന്‍റെ​യും വി​വാ​ഹ​നി​ശ്ച​യം ന​ട​ന്നെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

വ​ധു രാ​ധി​ക മെ​ർ​ച്ച​ന്‍റ്. അം​ബാ​നി കു​ടും​ബം വി​വാ​ഹ നി​ശ്ച​യ​വാ​ർ​ത്ത​ക​ളോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പു​റ​ത്തു​വ​ന്ന ചി​ത്ര​ങ്ങ​ൾ വാ​ർ​ത്ത സ​ത്യ​മാ​ണെ​ന്ന രീ​തി​യി​ലു​ള്ള​താ​ണ്. ആ​ന​ന്ദി​ന്‍റെ സ​ഹോ​ദ​രി ഇ​ഷ​യു​ടെ സു​ഹൃ​ത്താ​ണ് രാ​ധി​ക. അ​മേ​രി​ക്ക​യി​ലെ ന്യൂ​യോ​ർ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ക്കു​ന്ന രാ​ധി​ക​യോ​ട് ന്യൂ​യോ​ർ​ക്കി​ൽ​വ​ച്ചു​ത​ന്നെ​യാ​ണ് ആ​ന​ന്ദ് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്. ഇ​വി​ടെ ബ്രൗ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​ണ് ആ​ന​ന്ദി​ന്‍റെ പ​ഠ​നം.

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ് ടീ​മി​ന്‍റെ​യൊ​പ്പം മൈ​താ​ന​ത്തു​ണ്ടാ​യി​രു​ന്ന ആ​ന​ന്ദി​നെ അ​മി​ത​വ​ണ്ണ​ത്തി​ലൂ​ടെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളും പ്രേക്ഷ​ക​രും ശ്ര​ദ്ധി​ച്ചു​തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ഏ​വ​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് പു​തി​യ രൂ​പ​ത്തി​ൽ ഈ ​ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ൻ അ​വ​ത​രി​ക്കു​ക​യും ചെ​യ്തു.

ആ​ന​ന്ദി​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ ആ​കാ​ശി​ന്‍റെ വി​വാ​ഹം വ​ജ്ര​വ്യാ​പാ​രി​യാ​യ റ​സ​ൽ മേ​ത്ത​യു​ടെ മ​ക​ൾ സ്‌​ലോ​ക മേ​ത്ത​യു​മാ​യും സ​ഹോ​ദ​രി ഇ​ഷ​യു​ടെ വി​വാ​ഹം പി​രാ​മ​ൽ ഗ്രൂ​പ്പ് മേ​ധാ​വി അ​ജ​യ് പി​രാ​മ​ലി​ന്‍റെ മ​ക​ൻ ആ​ന​ന്ദ് പി​രാ​മ​ലു​മാ​യു​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം ഏ​ഴി​നാ​യി​രു​ന്നു ഇ​ഷ അം​ബാ​നി - ആ​ന​ന്ദ് പി​രാ​മ​ൽ വി​വാ​ഹ​നി​ശ്ച​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.