80 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള സ്രാ​വുകൾ പോർച്ചുഗീസ് കടലിൽ; അമ്പരന്ന് ശാസ്ത്രലോകം
Wednesday, November 15, 2017 5:37 AM IST
ദി​​​​നോ​​​​സ​​​​റു​​​​ക​​​​ൾ ഭൂ​​​​മി​​​​യി​​​​ൽ വി​​​​ഹ​​​​രി​​​​ച്ചി​​​​രു​​​​ന്ന കാ​​​​ല​​​​ത്ത് ക​​​​ട​​​​ലി​​​​ൽ നീ​​​​ന്തി​​​​ക്ക​​​​ളി​​​​ച്ചി​​​​രു​​​​ന്ന സ്രാ​​​​വു​​​​ക​​​​ളെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ക​​​​ണ്ടെ​​​​ത്തി. പോ​​​​ർ​​​​ച്ചു​​​​ഗ​​​​ലി​​​​ലെ അ​​​​ൽ​​​​ഗാ​​​​ർ​​​​വേ എ​​​​ന്ന സ്ഥ​​​​ല​​​​ത്തി​​​​ന​​​​ടു​​​​ത്തു​​​​ള്ള ആ​​​​ഴ​​​​ക്ക​​​​ട​​​​ലി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഈ ​​​​പു​​​​രാ​​​​ത​​​​ന സ്രാ​​​​വി​​​​നെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ശാ​​​​സ്ത്ര​​​​ജ്ഞ​​​​രു​​​​ടെ നി​​​​ഗ​​​​മ​​​​ന​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് 80 ദശലക്ഷം വ​​​​ർ​​​​ഷം മു​​​​ന്പേ ഈ ​​​​സ്രാ​​​​വി​​​​ന്‍റെ വം​​​​ശ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ ഭൂ​​​മുഖ​​​​ത്ത് ജീ​​​​വി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ഴും ഭൂ​​​​മി​​​​യി​​​​ൽ അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്ന ഏ​​​​റ്റ​​​​വും പ്രാ​​​​യ​​​​മു​​​​ള്ള ജീ​​​​വി​​​​വ​​​​ർ​​​​ഗ​​​​മാ​​​​ണ് ഈ ​​​​സ്രാ​​​​വിന്‍റേത്.



80 ദശലക്ഷം വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​മു​​​​ന്പ് ഭൂ​​​​മി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ജീ​​​​വി​​​​ക​​​​ൾ​​​​ക്കെ​​​​ല്ലാം വം​​​​ശ​​​​നാ​​​​ശം സം​​​​ഭ​​​​വി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ ഈ ​​​​സ്രാ​​​​വി​​​​ന്‍റെ വം​​​​ശം മാ​​​​ത്രം എ​​​​ങ്ങ​​​​നെ ഭൂ​​​​മി​​​​യി​​​​ൽ ഇ​​​​ത്ര​​​​യും​​​​കാ​​​​ലം നി​​​​ല​​​​നി​​​​ന്നു എ​​​​ന്ന​​​​ത് ശാ​​​​സ്ത്ര​​​​ജ്ഞ​​​​രെ അ​​​​ദ്ഭു​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. 300 പ​​​​ല്ലു​​​​ക​​​​ളു​​​​ള്ള ഈ ​​​​സ്രാ​​​​വി​​​​ന്‍റെ ശ​​​​രീ​​​​ര​​​​ത്തി​​​​ന് പാ​​​​ന്പി​​​​ന്‍റെ രൂ​​​​പ​​​​മാ​​​​ണ്.‌

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.