ഒരു മിനിറ്റിൽ തകർത്തത് 212 വാൽനട്ട്; കൈക്കരുത്തിൽ റിക്കാർഡിട്ട് പ്രഭാകർ റെഡ്ഡി
ഒരു മിനിറ്റിൽ ഇരുന്നൂറിലേറെ വാൽനട്ടുകൾ കൈകൊണ്ട് അടിച്ചുപൊട്ടിച്ച് ഗിന്നസ് റിക്കാർഡിട്ട് ആന്ധ്രാ യുവാവ്. അഭ്യാസിയായ പ്ര​ഭാ​ക​ർ റെ​ഡ്ഡി ആണ് നി​വ​ധി​യാ​ളു​ക​ളെ സാ​ക്ഷി നി​ർ​ത്തി ഒ​രു മി​നി​ട്ടി​നു​ള്ളി​ൽ 212 വാ​ൽ​ന​ട്ട് അ​ടി​ച്ചു പൊ​ട്ടി​ച്ച​ത്. പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റ​ഷീ​ദ് എ​ന്ന​യാ​ളു​ടെ റിക്കാർഡാണ് പ്രഭാകർ പഴങ്കഥയാക്കിയത്. 210 വാ​ൽന​ട്ടു​ക​ളാ​യിരുന്നു മു​ഹ​മ്മ​ദ് കൈ ​ഉ​പ​യോ​ഗി​ച്ച് പൊ​ട്ടി​ച്ച​ത്.

പ്ര​ഭാ​ക​ർ വാ​ൾ​ന​ട്ടു​ക​ൾ ഇ​ടി​ച്ചു പൊ​ട്ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ യൂ​ട്യൂ​ബി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ത​ന്‍റെ ല​ക്ഷ്യം നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി എ​ല്ലാ​ദി​വ​സ​വും ക​ഠി​ന പ​രി​ശീ​ല​നം ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്രഭാകർ പറഞ്ഞു.