മലാല ഫൗണ്ടേഷനൊപ്പം പ്രവർത്തിക്കാൻ ആപ്പിളും
Sunday, July 15, 2018 10:47 AM IST
ബ്ര​സീ​ലി​ലെ​യും ഇ​ന്ത്യ​യി​ലെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി മ​ലാ​ല ഫൗണ്ടേഷൻ നടത്തുന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​പ്പി​ളും സ​ഹ​ക​രി​ക്കും. മ​ലാ​ല ഫ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച് ടെ​ക് ക​മ്പ​നി ആ​പ്പി​ൾ ക​ഴി​ഞ്ഞ ദി​വ​സം ബ്ര​സീ​ലി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​പു​രോ​ഗ​തി​ക്കാ​യുള്ള പ്രവർത്തനങ്ങൾക്ക് തു​ട​ക്കം​കു​റി​ച്ചു.

ലാ​റ്റി​ന​മേ​രി​ക്ക​യി​ലും ഇ​ന്ത്യ​യി​ലും വൈ​കാ​തെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ബ്ര​സീ​ലി​ൽ 10 ആ​പ്പി​ൾ ഡെ​വ​ല​പ്പ​ർ അ​ക്കാ​ഡ​മി​യി​ലൂ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​പ്പി​ൾ ഏ​ർ​പ്പെ​ടു​ന്ന​ത്.

മ​ലാ​ല ഫ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് കു​റ​ഞ്ഞ​ത് ഒ​രു ല​ക്ഷം പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​ങ്കി​ലും മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ല്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ആ​പ്പി​ളി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സ ജാ​ക്സ​ൺ പ​റ​ഞ്ഞു. സാ​ങ്കേ​തി​ക​വി​ദ്യ​യും പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് ആ​പ്പി​ൾ ഒ​രു​ക്കു​ക.

നി​ല​വി​ൽ മ​ലാ​ല ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ആ​പ്പി​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് എ​ന്ന് എ​ത്തു​മെ​ന്ന​ത് ഇ​പ്പോ​ൾ പ​റ​യാ​നാ​വി​ല്ല. എ​ന്നാ​ൽ, മ​ലാ​ല ഫ​ണ്ട് എ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​വോ അ​പ്പോ​ൾ ആ​പ്പി​ൾ വി​ളി​പ്പു​റ​ത്തു​ണ്ടാ​കും- ലി​സ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ മ​ണി​പ്പു​ർ, ജാ​ർ​ഖ​ണ്ഡ്, ഛ​ത്തീ​സ്ഗ​ഡ്, ആ​ന്ധ്ര​പ്ര​ദേ​ശ്, ജ​മ്മു കാ​ഷ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വ​ത​ന്ത്ര​മാ​യി ആ​പ്പി​ൾ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. ജ​നു​വ​രി​യി​ലാ​ണ് മ​ലാ​ല ഫ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്ത്യ​യി​ലും ലാ​റ്റി​ന​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ആ​പ്പി​ൾ പ്ര​ഖ്യാ​പി​ച്ച​ത്. ആ​പ്പി​ൾ സി​ഇ​ഒ ടിം ​കു​ക്ക് അ​ന്ന് മ​ലാ​ല​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.