ബ​ധി​ര​ത തോ​റ്റു​മ​ട​ങ്ങി; വിജയത്തിലേക്ക് ബു​ള്ള​റ്റോ​ടി​ച്ച് അ​ർ​ച്ച​ന
Sunday, June 3, 2018 10:46 AM IST
ലോ​ക​ത്തി​ന്‍റെ ശ​ബ്ദ​ങ്ങ​ൾ അ​ർ​ച്ച​ന​യ്ക്ക് കേ​ൾ​ക്കാ​നാ​വി​ല്ല, പ​ക്ഷേ അ​വ​ളു​ടെ ബു​ള്ള​റ്റി​ന്‍റെ ഇ​ടി​മു​ഴ​ക്കം ഇ​ന്ന് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ വ​രെ എ​ത്തി. ശ്ര​വ​ണ​പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച് അ​ർ​ച്ച​ന​യും അ​വ​ളു​ടെ ബു​ള്ള​റ്റും കു​തി​ച്ചു​ക​യ​റി​യ​ത് 8,300 കി​ലോ​മീ​റ്റ​റാ​ണ്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ല​ഡാ​ക്ക് വ​രെ സ​ഞ്ച​രി​ച്ചാ​ണ് 33കാ​രി​യാ​യ അ​ർ​ച്ച​ന ച​രി​ത്ര​ത്താ​ളു​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്.

ഏ​പ്രി​ൽ 29ന് ​ആ​രം​ഭി​ച്ച യാ​ത്ര മേ​യ് 29ന് ​തി​രി​കെ ഫ്രീ​ഡം പാ​ർ​ക്കി​ലെ​ത്തി അ​വ​സാ​നി​ച്ചു. ആ​ന്ധ്ര​ക്കാ​രി​യാ​യ അ​ർ​ച്ച​ന ഇ​രു​പ​ത്തി​യൊ​ന്നാം വ​യ​സി​ലാ​ണ് റൈ​ഡിം​ഗ് ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ത​നി​ക്ക് തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്ന് ഈ ​മി​ടു​ക്കി പ​റ​യു​ന്നു. ശ്ര​വ​ണ​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് പ്ര​ചോ​ദ​നം ന​ല്കു​ന്ന​തി​നും ബൈ​ക്ക് റൈ​ഡിം​ഗി​ന് വ​നി​ത​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യാ​ണ് ത​ന്‍റെ ല​ഡാ​ക്ക് യാ​ത്ര​യെ​ന്നും അ​ർ​ച്ച​ന പ​റ​ഞ്ഞു.

സു​ഹൃ​ത്താ​യ അ​ധ്യാ​പ​ക​ൻ ഡാ​നി​യ​ൽ സു​ന്ദ​ര​വും യാ​ത്ര​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ർ​ച്ച​ന റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബൈ​ക്കി​ലും ഡാ​നി​യ​ൽ കെ​ടി​എം ബൈ​ക്കി​ലു​മാ​ണ് യാ​ത്ര ചെ​യ്ത​ത്. ഇ​രു​വ​രും ശ്ര​വ​ണ​വൈ​ക​ല്യ​മു​ള്ള യാ​ത്രാ​പ്രേ​മി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സം​ഘ​ട​ന ത​ന്നെ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.



അ​ർ​ച്ച​ന​യു​ടെ യാ​ത്ര​യു​ടെ കാ​ര്യ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് ഒ​രു ആ​ശ​ങ്ക​യു​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​മ്മ സീ​ത മ​ഹാ​ല​ക്ഷ്മി പ​റ​ഞ്ഞു. എ​ല്ലാ ദി​വ​സ​വും അ​ർ​ച്ച​ന ത​ന്നെ വീ​ഡി​യോ കോ​ൾ ചെ​യ്യാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​പ്പ​പ്പോ​ൾ ലൊ​ക്കേ​ഷ​ൻ പ​ങ്കു​വ​ച്ചി​രു​ന്ന​തി​നാ​ൽ അ​വ​ൾ എ​വി​ടെ​യാ​ണെ​ന്ന് കൃ​ത്യ​മാ​യി അ​റി​യു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സീ​ത പ​റ​ഞ്ഞു. മ​ക​ളെ​യോ​ർ​ത്ത് ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നാ​ല്പ​ത് ശ​ത​മാ​നം ബ​ധി​ര​ത​യോ​ടെ ജ​നി​ച്ച അ​ർ​ച്ച​ന ശ്ര​വ​ണ​സ​ഹാ​യി ഉ​പ​യോ​ഗി​ച്ചാ​ണ് ചെ​റു​താ​യെ​ങ്കി​ലും ശ​ബ്ദ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​ത്. ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ൽ പ്രാ​ഥ​മി​ക​വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ അ​ർ​ച്ച​ന പി​ന്നീ​ട് ക​ർ​ണാ​ട​ക ചി​ത്ര​ക​ലാ പ​രി​ഷ​ത്തി​ൽ നി​ന്ന് ശി​ല്പ​ക​ല​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം സ്വ​ന്ത​മാ​ക്കി. മ​ല്യ അ​ദി​തി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ക​ലാ​ധ്യാ​പി​ക കൂ​ടി​യാ​ണ് അ​ർ​ച്ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.