അസിനും രാഹുലിനും പെൺകുഞ്ഞ്; ചിത്രം പങ്കുവച്ച് അക്ഷയ്കുമാർ
Thursday, October 26, 2017 12:26 AM IST
ഒരുകാലത്ത് ബോളിവുഡിന്‍റെ താരറാണിയായിരുന്ന മലയാളി നടി അസിൻ തോട്ടുങ്കൽ വിവാഹത്തോടെ സിനിമയോടു വിടപറഞ്ഞിരുന്നു. ഇപ്പോഴിതാ, താരം ഒരു പെൺകുഞ്ഞിന്‍റെ അമ്മയായതായാണ് പുതിയ വാർത്ത. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് അ​സി​ൻ കു​ഞ്ഞിനു ജന്മം ​ന​ൽ​കി​യ​ത്. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ കൂ​ടി അ​സി​ൻ ത​ന്‍റെ കു​ടും​ബ​ത്തി​ലെ പു​തി​യ അ​തി​ഥി​യെ​ക്കു​റി​ച്ച് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ചി​രു​ന്നു. ഇ​പ്പൊ​ഴി​താ കു​ട്ടി​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് സൂ​പ്പ​ർ സ്റ്റാ​റും അ​സി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ളു​മാ​യ അ​ക്ഷ​യ് കു​മാ​ർ. കുഞ്ഞിനെ എടുത്തുകൊണ്ടുനില്ക്കുന്ന സ്വന്തം ചിത്രമാണ് താരം ട്വിറ്ററിൽ പങ്കുവച്ചത്. ദമ്പതികൾക്ക് അദ്ദേഹം അഭിനന്ദനങ്ങളും അറിയിച്ചു.



2016 ജനുവരിയിലാ​ണ് മൈ​ക്രോമാ​ക്സ് സ​ഹ​സ്ഥാ​പ​ക​നായ രാ​ഹു​ൽ ശ​ർ​മ​യും അസിനും വി​വാ​ഹി​ത​രാ​യ​ത്. 2001ൽ ​കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സ​ന്ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്യ്ത "ന​രേ​ന്ദ്ര​ൻ മ​ക​ൻ ജ​യ​കാ​ന്ത​ൻ വ​ക' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​സി​ൻ സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. തു​ട​ർ​ന്ന് തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി സി​നി​മ​ക​ളി​ലേ​ക്ക് ചു​വ​ടു​ക​ൾ ഉ​റ​പ്പി​ച്ച അ​സി​ന്‍റെ ക​രി​യ​റി​ലെ ഹി​റ്റ് കോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ൾ ക​മ​ൽ​ഹാ​സ​നൊ​പ്പം ദ​ശാ​വ​താ​രം, സു​ര്യ​യ്ക്കൊ​പ്പം ഗ​ജി​നി, വി​ജ​യ്ക്കൊ​പ്പം പോ​ക്കി​രി. എ​ന്നി​വ​യാ​ണ്. ഗ​ജിനി ഹി​ന്ദി​യി​ലേ​ക്ക് മൊ​ഴി​മാ​റ്റി​യ​പ്പോ​ൾ ആ​മി​ർ ഖാ​ന്‍റെ നായികയായി അസിൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. അ​ക്ഷ​യ് കു​മാ​ർ, സ​ൽ​മാ​ൻ ഖാ​ൻ, അ​ജ​യ് ദേ​വ്ഗ​ണ്‍ എ​ന്നീ ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യും അ​സി​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ നി​ന്നും പൂ​ർ​ണ​മാ​യും മാ​റി നി​ൽ​ക്കു​ക​യാ​ണ് അ​സി​ൻ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.