കുട്ടിയാനയ്ക്കുമുണ്ട് ചെ​രി​പ്പി​ടാ​ൻ മോഹം; രസികൻ വീഡിയോ
Sunday, October 1, 2017 3:39 AM IST
പാ​പ്പാ​ന്‍റെ കാ​ലി​ൽ കി​ട​ക്കു​ന്ന ചെ​രി​പ്പ് പി​ടി​ച്ചു വാ​ങ്ങി സ്വയം ഇ​ടാ​ൻ ശ്രമിക്കുന്ന കു​ട്ടി​യാ​നയുടെ വീഡിയോ വൈറലാകുന്നു. താ​യ്‌ല​ൻ​ഡി​ലെ എ​ലി​ഫ​ന്‍റ് നേ​ച്ച​ർ പാ​ർ​ക്കി​ൽ നി​ന്നു​മാ​ണ് ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് അ​ഭി​മു​ഖ​മാ​യി ഒ​രു ആ​ന​ക്കു​ട്ടി ന​ട​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം വ്യ​ക്ത​മാ​കു​ന്ന​ത്. പി​ന്നീ​ട് സ​മീ​പം നി​ൽ​ക്കു​ന്ന പാ​പ്പാ​ന്‍റെ കാ​ലി​ൽ കി​ട​ക്കു​ന്ന ചെ​രി​പ്പ് വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. കു​റേ സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം ചെ​രി​പ്പ് ഉൗ​രി പാ​പ്പാ​ൻ ന​ൽ​കു​ക​യും ചെ​യ്യ്തു. ഈ ​ചെ​രി​പ്പ് സ്വ​ന്തം കാ​ലി​ൽ ഇ​ടാ​നു​ള്ള ശ്ര​മ​മാ​യി ആ​ന പി​ന്നെ. നാ​ലു കാ​ലി​ലും ഇ​ടാ​ൻ ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ചെ​രി​പ്പെ​ടു​ത്ത് ത​ല​യി​ൽ വെ​യ്ക്കു​ക​യും വെ​ള്ള​ത്തി​ൽ ച​വി​ട്ടി താ​ഴ്ത്താ​നും കൊ​ന്പു​കൊ​ണ്ട് കു​ത്താ​നു​മെ​ല്ലാം ശ്ര​മി​ച്ചി​രു​ന്നു.

പാ​ർ​ക്ക് ന​ട​ത്തു​ന്ന സേ​വ് എ​ലി​ഫെ​ന്‍റ് ഫൗ​ണ്ടേ​ഷ​ൻ ആ​ന​ക​ളു​ടെ ബു​ദ്ധി​ശ​ക്തി​ക്ക് മി​ക​ച്ചൊ​രു ഉ​ദാ​ഹ​ര​ണം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്യ്ത​ത്. പ്ര​തി​ഷേ​ധം വ്യ​ക്ത​മാ​ക്കാ​ൻ ചെ​രി​പ്പ് വ​ലി​ച്ചെ​റി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് ആ​ന സം​ഭ​വ സ്ഥ​ല​ത്തു നി​ന്നും മ​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.