41 മണിക്കൂറിൽ ഇവിടെ പിറന്നത് 48 കുഞ്ഞുങ്ങൾ
Thursday, July 5, 2018 12:41 PM IST
അ​മേ​രി​ക്ക​യി​ലെ ഡാളാ​സി​ലു​ള്ള ബെ​യ്‌ലർ സ്കോ​ട്ട് ആ​ൻ​ഡ് വൈ​റ്റ് ഓ​ൾ സെ​യ്ന്‍റ്സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ അ​പൂ​ർ​വ​മാ​യ ഒ​രു റി​ക്കാ​ർ​ഡി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വേ​ദി​യാ​യ​ത്. ക​ഴി​ഞ്ഞ 41 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​വി​ടെ ജ​നി​ച്ച​ത് 48 കു​ഞ്ഞു​ങ്ങ​ൾ. സാ​ധാ​ര​ണ ശ​രാ​ശ​രി ഒ​രു ദി​വ​സം ഈ ​ആ​ശു​പ​ത്രി​യി​ൽ ജ​നി​ക്കു​ന്ന​ത്ര കു​ഞ്ഞു​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഓ​രോ മ​ണി​ക്കൂ​റി​ലും ജ​നി​ച്ച​ത്.

എ​ന്നാ​ൽ ഈ ​പ്ര​തി​ഭാ​സ​ത്തി​ന് പ്ര​ത്യേ​കി​ച്ചൊ​രു വി​ശ​ദീ​ക​ര​ണ​വും ന​ൽ​കാ​നി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ത്ര​യ​ധി​കം പ്ര​സ​വ​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് മു​ൻ​കൂ​ട്ടി അ​റി​യാ​മാ​യി​രു​ന്ന​തു​കൊ​ണ്ട് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ നേ​ര​ത്തെ​ത​ന്നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ എ​ടു​ത്തി​രു​ന്നു.

കൂ​ടു​ത​ൽ ലേ​ബ​ർ റൂ​മു​ക​ൾ ത​യാ​റാ​ക്കു​ക​യും ലീ​വി​ലു​ള്ള ന​ഴ്സു​മാ​രെ തി​രി​കെ വി​ളി​ക്കു​ക​യും ചെ​യ്തു. ത​ങ്ങ​ൾ ഒ​രു റി​ക്കാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​വു​ക​യാ​ണെ​ന്ന് ഇ​വി​ടെ പ്ര​സ​വ​ത്തി​നെ​ത്തി​യ സ്ത്രീ​ക​ളാരും അ​റി​ഞ്ഞി​രു​ന്നി​ല്ല. ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രെ​ല്ലാം വ​ള​രെ ശാ​ന്ത​രാ​യി​രു​ന്നെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.