ട്രെ​യി​നി​ൽ ജ​നി​ച്ച കു​ഞ്ഞി​ന് 25 വ​യ​സു​ വ​രെ ട്രെ​യി​ൻ യാ​ത്ര സൗ​ജ​ന്യം
Wednesday, June 20, 2018 3:07 PM IST
ന​മ്മു​ടെ നാ​ട്ടി​ലേ​തു​പോ​ലെ​യ​ല്ല, അ​ങ്ങു പാ​രീ​സി​ൽ ട്രെ​യി​നു​ക​ളൊ​ക്കെ അ​വ​യു​ടെ സ​മ​യം കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ണ് ഓ​ടാ​റ്. അ​തു​കൊ​ണ്ടു​ത​ന്നെ ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ട​ത്തെ ട്രെ​യി​ൻ സ​ർ​വീ​സി​ൽ ചെ​റി​യ ത​ട​സ​മു​ണ്ടാ​യ​പ്പോ​ൾ ആ​ളു​ക​ൾ ക്ഷോ​ഭി​ച്ച് കാ​ര്യ​മ​റി​യാ​ൻ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ അ​ടു​ത്തു ചെ​ന്നു.

ഇ​വി​ട​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കെ​ത്തി​യ ഒ​രു ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​രി ട്രെ​യി​നി​ൽ​വ​ച്ച് പ്ര​സ​വി​ച്ചെ​ന്നും അ​തി​നാ​ൽ ആ ​ട്രെ​യി​ൻ പി​ടി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ആം​ബു​ല​ൻ​സും മ​റ്റു മെ​ഡി​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​നാ​യാ​ണ് മ​റ്റു ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ൽ അ​ൽ​പ്പം വ്യ​ത്യാ​സം വ​രു​ത്തി​യ​തെ​ന്നും സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞ​പ്പോ​ൾ ആ​ളു​ക​ളു​ടെ ദേ​ഷ്യ​മൊ​ക്കെ അ​ട​ങ്ങി.

പി​ന്നെ ട്രെ​യി​നി​ൽ പി​റ​ന്ന ആ ​കു​ഞ്ഞി​നെ കാ​ണാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു എ​ല്ലാ​വ​രും. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ത​ന്നെ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. ഇ​പ്പോ​ഴി​താ പാ​രീ​സി​ലെ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ഒ​രു തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്നു, ട്രെ​യി​നി​ൽ ജ​നി​ച്ച ആ​ണ്‍​കു​ഞ്ഞി​ന് 25 വ​യ​സാ​കു​ന്ന​തു​വ​രെ ട്രെ​യി​ൻ യാ​ത്ര സൗ​ജ​ന്യ​മാ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.