പാവം മി​ക്ക​യ്ക്ക് ഇ​നി ആ​ഹാ​രം ക​ഴി​ക്കാ​നാ​കി​ല്ല
Monday, December 11, 2017 4:35 AM IST
കാ​ന​ഡ​യി​ലെ മോ​ണ്ട്റീ​ലി​ലു​ള്ള ര​ണ്ടു വ​യ​സു​കാ​ര​ൻ മി​ക്കാ ഗ​ബ്രി​യേ​ൽ മാ​സ​ൻ ലോ​പ​സി​ന് ഡോ​ക്ട​ർ​മാ​ർ ന​ൽ​കി​യ നി​ർ​ദേ​ശം ഏ​വ​രേ​യും അ​ന്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക്ക് ആ​ഹാ​രം കൊ​ടു​ക്കാ​തെ വ​ള​ർ​ത്താ​നാ​ണ് ഡോ​ക്ട​ർ​മാ​ർ മാ​താ​പി​താ​ക്ക​ളോ​ടു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫു​​​​ഡ് പ്രോ​​​​ട്ടീ​​​​ൻ ഇ​​​​ൻ​​​​ഡ്യൂ​​​​സ്ഡ് എ​​​​ന്‍റ​​​​റോ​​​​കോ​​​​ളി​​​​റ്റി​​​​സ് സി​​​​ൻ​​​​ഡ്രോം ബാ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന മി​​​​ക്കാ​​​​യ്ക്ക് ആ​​​​കെ ക​​​​ഴി​​​​ക്കാ​​​​വു​​​​ന്ന​​​​ത് പീ​​​​ച്ച് പ​​​​ഴ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ്. വേ​​​​റെ​​​​ന്തു ക​​​​ഴി​​​​ച്ചാ​​​​ലും അ​​​​ല​​​​ർ​​​​ജി രൂ​​​​പ​​​​ത്തി​​​​ൽ അ​​​​ത് മി​​​​ക്ക​​​​യെ പീ​​​​ഡി​​​​പ്പി​​​​ക്കും. ആ​​​​റാം​​​​ മാ​​​​സ​​​​ത്തി​​​​ൽ രോ​​​​ഗം തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​തു​​​​മു​​​​ത​​​​ൽ മാ​​​​സം തോ​​​​റും ഒ​​​​ന്പ​​​​തു വ്യ​​​​ത്യ​​​​സ്ത സ്പെ​​​​ഷ​​​​ലി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ ചി​​​​കി​​​​ത്സ​​​​യു​​​​ടെ ബ​​​​ല​​​​ത്തി​​​​ലാ​​​​ണ് മി​​​​ക്ക​​​​യു​​​​ടെ ജീ​​​​വി​​​​തം.



ചി​​​​കി​​​​ത്സച്ചെല​​​​വി​​​​നു​​​​ള്ള പ​​​​ണം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു പു​​​​റ​​​​മേ മി​​​​ക്ക​​​​യു​​​​ടെ അ​​​​ച്ഛ​​​​ന​​​​മ്മ​​​​മാ​​​​ർ നേ​​​​രി​​​​ടു​​​​ന്ന ഒ​​​​രു പ്ര​​​​ധാ​​​​ന വെ​​​​ല്ലു​​​​വി​​​​ളി പീ​​​​ച്ച് പ​​​​ഴ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​താ​​​​ണ്. ഫ്ര​​​​ഷ് പ​​​​ഴ​​​​ങ്ങ​​​​ൾ ത​​​​ന്നെ വേ​​​​ണം​​​​താ​​​​നും. ഏ​​​​തെ​​​​ങ്കി​​​​ലും ത​​​​ര​​​​ത്തി​​​​ൽ സം​​​​സ്ക​​​​രി​​​​ച്ചോ ത​​​​ണു​​​​പ്പി​​​​ച്ചോ സൂ​​​​ക്ഷി​​​​ച്ച പ​​​​ഴം ക​​​​ഴി​​​​ച്ചാ​​​​ൽ മി​​​​ക്ക​​​​യ്ക്ക് രോ​​​​ഗം മൂ​​​​ർ​​​​ച്ഛി​​​​ക്കും. സീ​​​​സ​​​​ണ​​​​ല്ലാ​​​​ത്ത​​​​പ്പോ​​​​ൾ ജൈ​​​​വ​​​​രീ​​​​തി​​​​യി​​​​ൽ ഉ​​​​ല്പാ​​​​ദി​​​​പ്പി​​​​ച്ച ഫ്ര​​​​ഷ് പ​​​​ഴ​​​​ങ്ങ​​​​ൾ കി​​​​ട്ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​തീ​​​​രെ​​​​യി​​​​ല്ല താ​​​​നും. എ​​​​ന്തു​​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന​​​​റി​​​​യാ​​​​തെ വി​​​​ഷ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ് മി​​​​ക്ക​​​​യു​​​​ടെ അ​​​​ച്ഛ​​​​ന​​​​മ്മ​​​​മാ​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.