സിം​ഹ​ങ്ങ​ളെ വേ​ട്ട​യാ​ടി ബൈ​ക്ക് യാ​ത്രി​ക​ർ; ഗി​ർ വ​ന​ത്തി​ലെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
Thursday, November 9, 2017 1:44 AM IST
ഗു​ജ​റാ​ത്തി​ലെ ഗി​ർ വ​ന്യ​മൃ​ഗ സ​ങ്കേ​ത​ത്തി​ൽ യു​വാ​ക്ക​ൾ സിം​ഹ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ നാ​ലു​പേ​ർ സിം​ഹ​ങ്ങ​ളെ ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് എ​ൻ​ഡി​ടി​വി പു​റ​ത്തു​വി​ട്ട​ത്.

മ​ണ്‍​വ​ഴി​യി​ലൂ​ടെ​യാ​ണ് സിം​ഹ​ങ്ങ​ളെ ബൈ​ക്ക് യാ​ത്രി​ക​ർ പി​ന്തു​ട​ർ​ന്ന് ഓ​ടി​ക്കു​ന്ന​ത്. ഒ​രു പെ​ണ്‍​സിം​ഹ​വും ഒ​രു ആ​ണ്‍​സിം​ഹ​വു​മാ​ണ് വേ​ട്ട​യാ​ട​പ്പെ​ടു​ന്ന​ത്. ഗു​ജ​റാ​ത്തി ഭാ​ഷ​യി​ൽ യു​വാ​ക്ക​ൾ സം​സാ​രി​ക്കു​ന്ന​തും 34 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

സൗ​രാ​ഷ്ട്ര മേ​ഖ​ല​യി​ലെ അം​റേ​ലി ജി​ല്ല​യി​ൽ​നി​ന്നു​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​തെ​ന്നാ​ണു സൂ​ച​ന. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ ഗു​ജ​റാ​ത്ത് വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

ബൈ​ക്കി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യും. രാ​ജ്കോ​ട്ട് സ്വ​ദേ​ശി​ക​ളു​ടെ ബൈ​ക്കാ​ണ് ഇ​താ​ണെ​ന്നാ​ണു സൂ​ച​ന. ജൂ​ണി​ൽ ഒ​രു സിം​ഹ​ക്കു​ട്ടി​യെ കു​റ​ച്ചു​പേ​ർ കാ​റി​ൽ പി​ന്തു​ട​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.