12 മണിക്കൂർ ഒാടി; സിനേഡ താരമായി
Thursday, March 15, 2018 11:02 AM IST
12 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി ട്രെ​ഡ്മി​ല്ലി​ൽ ഓ​ടി ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് സി​നേ​ഡ കെ​യി​ൻ. 12 മ​ണി​ക്കൂ​റു​കൊ​ണ്ട് 130.50 കി​ലോ​മീ​റ്റ​റാ​ണ് ഈ 35​കാ​രി ട്രെ​ഡ്മി​ല്ലി​ൽ ഓ​ടി​ത്തീ​ർ​ത്ത​ത്. അ​ന്ധ​യാ​യ ഈ ​യു​വ​തി വൈ​ക​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ളു​ക​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ തി​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വ്യ​ത്യ​സ് ത​മാ​യ ഈ ​റി​ക്കാ​ർ​ഡി​നാ​യി പ​രി​ശ്ര​മി​ച്ച​ത്.

അ​യ​ർ​ല​ൻ​ഡി​ലെ ഒ​രു ഹോ​ട്ട​ലി​ൽ​വ​ച്ചാ​ണ് ട്രെ​ഡ്മി​ൽ ഓ​ട്ടം ന​ട​ന്ന​ത്. സി​നേ​ഡ​യു​ടെ കോ​ച്ച​ട​ക്കം നി​ര​വ​ധി​പ്പേ​ർ ഇ​വ​രു​ടെ പ്ര​ക​ട​നം കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. ചെ​റു​പ്പം മു​ത​ൽ ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള സി​നേ​ഡ എ​ല്ലാ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലും മാ​ര​ത്ത​ണ്‍ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള ആ​ദ്യ അ​ന്ധ​വ​നി​ത​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​വ​ർ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.ര​ണ്ടു ഡോ​ക്ട​റേ​റ്റു​ക​ൾ നേ​ടി​യി​ട്ടു​ള്ള സി​നേ​ഡ അ​റി​യ​പ്പെ​ടു​ന്ന ഒ​രു എ​ഴു​ത്തു​കാ​രി​യും പ്രാ​സം​ഗി​ക​യു​മൊ​ക്കെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.