ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി നി​ർ​മി​ച്ച ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ "ടൈ​റ്റാ​നി​ക്'
Wednesday, April 18, 2018 1:58 PM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​ങ്ങ​ളി​ലൊ​ന്നാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​ണ് ടൈ​റ്റാ​നി​ക്ക്. ടൈ​റ്റാ​നി​ക് എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ഭീ​ക​ര​മാ​യ വ്യാ​പ്തി എ​ല്ലാ​വ​രും മ​ന​സി​ലാ​ക്കി​യ​ത്. ഇ​പ്പോ​ൾ ടൈ​റ്റാ​നി​ക്ക് എ​ന്ന പേ​ര് വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്. കാ​ര​ണം ഓ​ട്ടി​സം ബാ​ധി​ച്ച ബ്രി​ഞ്ജ​ർ കാ​ൾ എ​ന്ന കു​ട്ടി ക​ളി​പ്പാ​ട്ടം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ടൈ​റ്റാ​നി​ക് അ​മേ​രി​ക്ക​യി​ലെ യു​എ​സ് മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്.

ആ​ദ്യം 56,000 പ്ലാ​സ്റ്റി​ക് ക​ളി​പ്പാ​ട്ട​ങ്ങ​ളാ​ണ് ബ്രി​ഞ്ജ​ർ എ​ട്ടു​മീ​റ്റ​ർ നീ​ള​മു​ള്ള ത​ന്‍റെ കപ്പൽ നി​ർ​മി​ക്കു​വാ​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ നി​ർ​മാ​ണം തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കെ ടൈ​റ്റാ​നി​ക്കി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും ക​ളി​പ്പാ​ട്ടം വാ​ങ്ങേ​ണ്ട​താ​യി വ​ന്നു. അ​ങ്ങ​നെ മൊ​ത്തം 65,000ക​ളി​പ്പാ​ട്ട​ങ്ങ​ളാ​ണ് ത​ന്‍റെ ല​ക്ഷ്യം പൂ​ർ​ത്തി​ക​രി​ക്കു​വാ​നാ​യി പ​തി​ന​ഞ്ചു​കാ​ര​നാ​യ ബ്രി​ഞ്ജ​റി​നു വേ​ണ്ടി​വ​ന്ന​ത്.

ഇ​തി​നു മു​ന്പ് ഐ​സ്‌ല​ൻ​ഡ്, സ്വീ​ഡ​ൻ, നോ​ർ​വേ​, ജ​ർ​മ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ്രി​ഞ്ജ​റി​ന്‍റെ ടൈ​റ്റാ​നി​ക് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ലെ ടെ​ന്നി​സി​യി​ലെ മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ബ്രി​ഞ്ജ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.