ഒ​രേ ദി​വ​സം ഒ​രേ ആ​ശു​പ​ത്രി​യി​ൽ ജ​നി​ച്ച​വ​ർ ജീ​വി​ത​ത്തി​ലും ഒ​ന്നി​ച്ചു
Sunday, October 8, 2017 1:03 AM IST
യു​എ​സി​ലെ മസാച്യുസെറ്റ്സിൽ 27 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഒ​രേ ദി​വ​സം ഒ​രേ ആ​ശു​പ​ത്രി​യി​ൽ ജ​നി​ച്ച ര​ണ്ടു​പേ​ർ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്കും ഒ​ന്നി​ച്ചു കൈ​പി​ടി​ച്ചു ന​ട​ന്നു. ആ​രോ​ൻ ബെ​യ്റോ​സ് - ജെ​സീക്ക ഗോ​മ​സ് ദ​ന്പ​തി​ക​ൾ​ക്കാ​ണ് ഈ ​അ​പൂ​ർ​വ ഭാ​ഗ്യ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

1990 ഏ​പ്രി​ൽ 28നാ​ണ് മോ​ർ​ട്ട​ണ്‍ ഹോ​സ്പി​റ്റ​ലി​ൽ ഇ​രു​വ​രും ജ​നി​ച്ച​ത്. ഹൈ​സ്കൂ​ൾ പ​ഠ​ന കാ​ല​യ​ള​വി​ൽ മ​റ്റ് കൂ​ട്ടു​കാ​ർ മു​ഖേ​ന​യാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്. അ​ന്നു മു​ത​ൽ മി​ക​ച്ച സുഹൃ​ദ്ബ​ന്ധം ഇ​വ​ർ കാത്തുസൂക്ഷിച്ചി​രു​ന്നു. മാ​ത്ര​മ​ല്ല, എ​ല്ലാ ജന്മദി​ന​ത്തി​ലും ഇ​വ​ർ പ​ര​സ്പ​രം സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ജ​നി​ച്ച​തും ഒ​രേ സ​മ​യ​ത്താ​ണെ​ന്ന് വി​ശ്വ​സി​ക്കാ​നാ​ണ് തങ്ങ​ൾ​ക്ക് ഇ​ഷ്ട​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.