79 ദിവസം കൊണ്ട് സൈക്കിളിൽ ഉ​ല​കം ചു​റ്റി ഇംഗ്ലീഷുകാരൻ
Wednesday, September 20, 2017 3:45 AM IST
വെറും 79 ദി​​​​വ​​​​സം​​​​കൊ​​​​ണ്ടു സൈ​​​​ക്കി​​​​ളി​​​​ൽ ലോ​​​​കം ചു​​​​റ്റി റി​​​​ക്കാ​​​​ർ​​​​ഡി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് മാ​​​​ർ​​​​ക്ക് ബ്യൂമോണ്ട് എ​​​​ന്ന ഇം​​​​ഗ്ല​​​​ണ്ടു​​​​കാ​​​​ര​​​​ൻ. ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ പാ​​​​രീ​​​​സി​​​​ൽ​​​​നി​​​​ന്നു ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ ര​​​​ണ്ടി​​​​നാ​​​​ണു മാ​​​​ർ​​​​ക്ക് യാ​​​​ത്ര ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. 79 ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു ​​ശേ​​​​ഷം ത​​​​ന്‍റെ പ്രി​​​​യ​​​​പ്പെ​​​​ട്ട സൈ​​​​ക്കി​​​​ളി​​​​ൽ ലോ​​​​കം ചു​​​​റ്റി​​​​ക്ക​​​​ണ്ട് അ​​​​ദ്ദേ​​​​ഹം അ​​​​വി​​​​ടെ​​​​ത്ത​​​​ന്നെ തി​​​​രി​​​​ച്ചെ​​​​ത്തി. മാ​​​​ർ​​​​ക്കി​​​​നെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭാ​​​​ര്യ​​​​യും ര​​​​ണ്ടു മ​​​​ക്ക​​​​ളു​​​​മ​​​​ട​​​​ക്കം അ​​​​ന്പ​​​​തു​​ പേ​​​​ർ പാ​​​​രീ​​​​സി​​​​ൽ ഒ​​​​ത്തു​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു. ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ സെ​​​​ക്കി​​​​ളി​​​​ൽ ലോ​​​​കം ചു​​​​റ്റി​​​​യ​​​​തി​​​​നു​​​​ള്ള ഗി​​​​ന്ന​​​​സ് റി​​​​ക്കാ​​​​ർ​​​​ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ൽ​​​​കാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​രും എ​​​​ത്തി​​​​യി​​​​രു​​​​ന്നു.

ദി​​​​വ​​​​സം 16 മ​​​​ണി​​​​ക്കൂ​​​​റാ​​​​ണ് മാ​​​​ർ​​​​ക്ക് സൈ​​​​ക്കി​​​​ൾ ച​​​​വി​​​​ട്ടി​​​​യ​​​​ത്. രാ​​​​വി​​​​ലെ മൂ​​​​ന്ന​​​​ര​​​​യ്ക്ക് എ​​ഴു​​ന്നേ​​റ്റാ​​ണ് അ​​​​ദ്ദേ​​​​ഹം യാ​​​​ത്ര തു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്ന​​​​ത്. ലോ​​​​കം ചു​​​​റ്റി​​​​ക്കാ​​​​ണു​​​​ക എ​​​​ന്ന​​​​തു ചെ​​​​റു​​​​പ്പം​​​​മു​​​​ത​​​​ൽ മാ​​​​ർ​​​​ക്കി​​​​ന്‍റെ സ്വ​​​​പ്ന​​​​മാ​​​​യി​​​​രു​​​​ന്നു.



2008ലാ​​​​ണ് ഇ​​​​ത് ആ​​​​ദ്യ​​​​മാ​​​​യി സാ​​​​ക്ഷാ​​​​ത്ക​​രി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. അ​​​​ന്ന് 195 ദി​​​​വ​​​​സം​​​​കൊ​​​​ണ്ട് അ​​​​ദ്ദേ​​​​ഹം സൈ​​​​ക്കി​​​​ളി​​​​ൽ ലോ​​​​കം ചു​​​​റ്റി​​​​ക്ക​​​​ണ്ടു റി​​​​ക്കാ​​​​ർ​​​​ഡി​​​​ട്ടു. എ​​​​ന്നാ​​​​ൽ, ര​​​​ണ്ടു വ​​​​ർ​​​​ഷം മു​​​​ന്പ് ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡു​​​​കാ​​​​ര​​​​നാ​​​​യ ആ​​​​ൻ​​​​ഡ്രു നി​​​​ക്കോ​​​​ൾ​​​​സ​​​​ണ്‍ ഈ ​​​​റി​​​​ക്കാ​​​​ർ​​​​ഡ് തി​​​​രു​​​​ത്തി. ത​​​​ന്‍റെ റി​​​​ക്കാ​​​​ർ​​​​ഡ് തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​നാ​​​​ണു മാ​​​​ർ​​​​ക്ക് വീ​​​​ണ്ടും സൈ​​​​ക്കി​​​​ളു​​​​മാ​​​​യി ലോ​​​​കം ചു​​​​റ്റാ​​​​നി​​​​റ​​​​ങ്ങി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.