പണി നൈസായിട്ടൊന്നു പാളി
Tuesday, April 10, 2018 10:15 AM IST
ഉ​യ​ര​മു​ള്ള കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ സ​മീ​പ​ത്തു​ള്ള മ​റ്റു കെ​ട്ടി​ട​ങ്ങ​ൾ​ക്കൊ​ന്നും കോ​ട്ടം​വ​രു​ത്താ​തെ ത​ക​ർ​ത്തു​ക​ള​യു​ന്ന സാ​ങ്കേ​തി​വി​ദ്യ ഇ​ന്ന് ലോ​ക​ത്ത് നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. പൂ​ർ​ണ​മാ​യും മ​നു​ഷ്യ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഈ ​ന​ശീ​ക​ര​ണ​പ്ര​ക്രി​യ സാ​ധാ​ര​ണ പാ​ഴാ​കാ​റു​മി​ല്ല.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഡെ​ന്മാ​ർ​ക്കി​ൽ 53 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഒ​രു കെ​ട്ടി​ടം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു. പ​ക്ഷേ, ശ്ര​മം നൈ​സാ​യി​ട്ട് പാ​ളി. നി​ശ്ച​യി​ച്ച ദി​ശ​യി​ലേ​ക്കു വീ​ഴാ​തെ കെ​ട്ടി​ടം വി​പ​രീ​ത ദി​ശ​യി​ലേ​ക്കു ത​ക​ർ​ന്നു​വീ​ണു. അ​തും ഒ​രു ലൈ​ബ്ര​​റി കെ​ട്ടി​ട​വും ത​ക​ർ​ത്തു​കൊ​ണ്ട്. നിരവധി പേർ തടിച്ചുകൂടിയിരുന്നെങ്കിലും ആ​ർ​ക്കും അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.