കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് പെ​ട്ടി ഓ​ട്ടോ​യുടെ അടിയിൽ കുടുങ്ങിയ ഡ്രൈ​വ​ർ​ക്ക് തു​ണ​യാ​യി വ​ഴി യാ​ത്രി​ക​ർ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Friday, June 22, 2018 12:52 PM IST
കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞ പെ​ട്ടി ഓ​ട്ടോ​യു​ടെ അ​ടി​യി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​ർ​ക്കു തു​ണ​യാ​യി വ​ഴി​യാ​ത്രി​ക​ർ. ചൈ​ന​യി​ലെ സി​ബോ സി​റ്റി​യി​ലാ​ണ് സം​ഭ​വം. ട്രാ​ഫി​ക് സി​ഗ്ന​ൽ തെ​റ്റി​ച്ച് മു​മ്പോ​ട്ട് വ​ന്ന പെ​ട്ടി​യോ​ട്ടോ​യി​ൽ മ​റു​ദി​ശ​യി​ൽ നി​ന്നും വ​ന്ന കാ​റ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡ്രൈ​വ​ർ പെ​ട്ടി ഓ​ട്ടോ​യു​ടെ അ​ടി​യി​ൽ കു​ടു​ങ്ങി പോ​കു​ക​യും ചെ​യ്തു.

ഉ​ട​ൻ ത​ന്നെ ഓ​ടി​യെ​ത്തി​യ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​ർ പെ​ട്ടി ഓ​ട്ടോ ഉ​യ​ർ​ത്തി ഡ്രൈ​വ​റെ ര​ക്ഷി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​സ​മ​യ​വും എ​ഞ്ചി​ൻ ഓ​ണ്‍ ആ​യി​രു​ന്ന​തി​നാ​ൽ വാ​ഹ​നം വീ​ണ്ടും മു​മ്പോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ ഈ ​വാ​ഹ​നം നി​ർ​ത്തു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.