ഇടുക്കിക്ക് അഞ്ചല്ല ഏഴുഷട്ടറുകൾ..! ഏഴും തുറന്നാൽ പ്രളയം; ഇനിയും തുറക്കാത്ത രണ്ടു ഷട്ടറുകളെക്കുറിച്ച്..
Sunday, August 12, 2018 2:03 PM IST
ഇ​​ടു​​ക്കി ചെ​​റു​​തോ​​ണി അ​​ണ​​ക്കെ​​ട്ടി​​ന് ഷ​​ട്ട​​റു​​ക​​ൾ ഏ​​ഴ്. ഏ​​ഴു ഷ​​ട്ട​​റു​​ക​​ളും തു​​റ​​ന്നാ​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ഭാ​​വി പ്ര​​വ​​ച​​നാ​​തീ​​ത​​മാ​​കും. തുറന്ന അ​​ഞ്ചു ഷ​​ട്ട​​റു​​ക​​ൾക്കു പുറമേ ര​​ണ്ടു ഷ​​ട്ട​​റു​​ക​​ൾ​​കൂ​​ടി ചെ​​റു​​തോ​​ണി അ​​ണ​​ക്കെ​​ട്ടി​​നു​​ണ്ട്.

ജ​​ലാ​​ശ​​യ​​ത്തി​​ന്‍റെ അ​​ടി​​ത്ത​​ട്ടോ​​ടു ചേ​​ർ​​ന്നാ​​ണ് (റി​​വ​​ർ ബ​​ഡ് ല​​വ​​ൽ) ര​​ണ്ടു ഷ​​ട്ട​​റു​​ക​​ൾ ഉ​​ള്ള​​ത്. വെ​​ർ​​ട്ടി​​ക്ക​​ൽ ഗേ​​റ്റ് എ​​ന്നാ​​ണ് ഇ​​തി​​നു പ​​റ​​യു​​ന്ന​​ത്.



തു​​റ​​ന്ന​ അഞ്ചു ഷട്ടറുകൾ റേ​​ഡി​​യ​​ൽ ഗേ​​റ്റു​​ക​​ളാ​​ണ്. 30 അ​​ടി ഉയരവും 40 അ​​ടി വീ​​തി​​യു​​മാ​​ണ് റേ​​ഡി​​യ​​ൽ ഗേ​​റ്റി​നു​ള്ള​ത്. ഇ​​ത് 30 അ​​ടി​​വ​​രെ ഉ​​യ​​ർ​​ത്താം. റേ​ഡി​യ​ൽ ഗേ​റ്റു​ക​ൾ സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ​​നി​​ന്നും 2370 അ​​ടി ഉ​​യ​​ര​​ത്തി​​ലാ​​ണ്. റേ​​ഡി​​യ​​ൽ ഗേ​​റ്റു​​ക​​ൾ തു​​റ​​ന്നാ​​ൽ ഡാ​​മി​​ന്‍റെ 2370 അ​​ടി​​ക്കു​​മു​​ക​​ളി​​ലു​​ള്ള വെ​​ള്ള​​മേ പു​​റ​​ത്തേ​​ക്കൊ​ഴു​​കൂ. ഇ​​പ്പോ​​ഴ​​ത്തെ അ​വ​സ്ഥ​യി​ൽ ഷ​​ട്ട​​റു​​ക​​ൾ​​ക്കു മു​​ക​​ളി​​ൽ 31 അ​​ടി വെ​​ള്ള​​മാ​​ണു​​ള്ള​​ത്.

പു​​തി​​യ ഡാ​​മു​​ക​​ളു​​ടെ ഉ​​യ​​രം സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ​​നി​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. ഡാ​​മു​​ക​​ൾ ത​​മ്മി​​ലു​​ള്ള താ​​ര​​ത​​മ്യ​​ത്തി​​നാ​​ണ് സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ​​നി​​ന്നു​​ള്ള ഏ​​കീ​​കൃ​​ത അ​​ള​​വ് മാ​​ന​​ദ​​ണ്ഡ​​മാ​​ക്കി​​യ​ത്. സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ​​നി​​ന്നും 2407 അ​​ടി​​യാ​​ണ് ഇ​​ടു​​ക്കി ഡാ​​മി​​ന്‍റെ ഉ​​യ​​രം. തറയിൽനിന്ന് 547 അ​​ടി.

വെ​​ർ​​ട്ടി​​ക്ക​​ൽ ഗേ​​റ്റ് സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത് ചെ​​റു​​തോ​​ണി ഡാ​​മി​​ന്‍റെ അ​​ടി​​ത്ത​ട്ടി​നോ​ടു ചേ​​ർ​​ന്നാ​​ണ്.​ ഡാ​​മി​​ലെ ജ​​ല​​നി​​ര​​പ്പ് റേ​​ഡി​​യ​​ൽ ഷ​​ട്ട​​റു​​ക​​ൾ ഉ​​യ​​ർ​​ത്തി നി​​യ​​ന്തി​​ക്കാ​​നാ​​കാ​​ത്ത അ​​ടി​​യ​​ന്ത​​രഘ​​ട്ട​​ങ്ങ​ളി​ൽ മാ​​ത്ര​​മേ വെ​​ർ​​ട്ടി​​ക്ക​​ൽ ​​ഷട്ടർ തു​​റ​​ക്കൂ. 1981ൽ ​​ഇ​​ടു​​ക്കി​​യി​​ലെ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ പ​​രീ​​ക്ഷ​​ണാ​​ർ​​ഥം ഒ​​രു വെ​​ർ​​ട്ടി​​ക്ക​​ൽ ഗേ​​റ്റ് സെ​​ക്ക​​ൻ​​ഡു​​ക​​ൾ തു​​റ​​ന്നി​രു​ന്നു. ഭീ​​തി​​ജനക​​മാ​​യ സാ​​ഹ​​ച​​ര്യ​​മാ​​ണ് അ​​ന്നു​​ണ്ടാ​​യ​​ത്. നി​​മി​​ഷ​​ങ്ങ​​ൾ​​ക്കകംത​​ന്നെ ഗേ​​റ്റ് (ഷ​​ട്ട​​ർ) അ​​ട​​യ്ക്കു​​ക​​യും ചെ​​യ്തു. കി​​ലോ​​മീ​​റ്റ​​ർ ദൂ​​ര​​ത്തി​​ലാ​​ണ് വെ​​ള്ളം കു​​തി​​ച്ചു​​ചാ​​ടി​​യ​​ത്. വെ​​ർ​​ട്ടി​​ക്ക​​ൽ ഗേ​​റ്റ് തു​​റ​​ക്കു​​ന്പോ​​ൾ ഡാ​​മി​​ലെ ആ​​കെ വെ​​ള്ള​​ത്തി​​ന്‍റെസ​​മ്മ​​ർ​​ദമാണ് അവിടേക്കെത്തുക.



ഇ​​ടു​​ക്കി ചെ​​റു​​തോ​​ണി അ​​ണ​​ക്കെ​​ട്ടി​​ന്‍റെ റേ​​ഡി​​യ​​ൽ ഗേ​​റ്റു​​ക​​ൾ അ​​ഞ്ചും ഇ​​തു​​പോ​​ലെ തു​​റ​​ന്നി​​രി​​ക്കു​​ന്ന​​തും ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​ണ്. 1992 ഒ​​ക്ടോ​​ബ​​ർ 12 മു​​ത​​ൽ 16 വ​​രെ മൂ​​ന്നു ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്നു​​വ​​ച്ചി​​ട്ടു​​ണ്ട്.

1992 ന​​വം​​ബ​​ർ 17നാ​​ണ് അ​​ഞ്ചു​​ഷ​​ട്ട​​റു​​ക​​ളും ആ​ദ്യ​മാ​യി തു​​റ​​ന്ന​​ത്. 17ന് ​​രാ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ഞ്ചാ​​മ​​ത്തെ ഷ​​ട്ട​​ർ (ഗേ​​റ്റ്) തു​​റ​​ന്ന​​ത്. അ​​ന്നും ചെ​​റു​​തോ​​ണി പാ​​ല​​ത്തി​​ൽ വെ​​ള്ളം​​ക​​യ​​റി. രാ​​വി​​ലെ നാ​​ലു ഷ​​ട്ട​​റു​​ക​​ളും താ​​ഴ്ത്തു​​ക​​യും ചെ​​യ്തു.

കെ.​​എ​​സ്. ഫ്രാ​​ൻ​​സി​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.