ബ​സ് യാ​ത്ര​ക്കി​ട​യി​ൽ ത​ന്നെ ച​വി​ട്ടി​യ എ​ഴു​വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് യു​വാ​വ്; ഞെട്ടിക്കുന്ന വീഡിയോ
Tuesday, May 1, 2018 11:38 AM IST
ബ​സ് യാ​ത്ര​ക്കി​ടെ ത​ന്നെ ച​വി​ട്ടി​യ ബാ​ല​നെ ഒ​രാ​ൾ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ സി​ചു​വാ​ൻ പ്ര​വ​ശ്യ​യി​ലെ സു​യി​നിം​ഗി​ലാ​ണ് സം​ഭ​വം. അ​മി​ത ജോ​ലി​ഭാ​ര​ത്താ​ലു​ള്ള മാ​ന​സി​ക സ​മ്മ​ർദ്ദ​ത്തെ തു​ട​ർ​ന്നാ​ണ് താ​ൻ അ​ങ്ങ​നെ ചെ​യ്ത​തെ​ന്നാ​ണ് അ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. സ്കൂ​ളി​ൽ നി​ന്നും ത​നി​യെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു ഏ​ഴു​വ​യ​സു​കാ​ര​നാ​യ ഈ ​ബാ​ല​ൻ.

സീ​റ്റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ൾ ത​ന്നെ കു​ട്ടി ച​വി​ട്ടു​ന്ന​തു ക​ണ്ട് ദേ​ഷ്യം നി​യ​ന്ത്രി​ക്കാ​നാ​വാ​തെ ചാ​ടി​യെ​ഴു​ന്നേ​റ്റ് കു​ട്ടി​യു​ടെ വ​സ്ത്ര​ത്തി​ൽ പി​ടി​ച്ച് ഉ​യ​ർ​ത്തു​ക​യും നി​ല​ത്തേ​ക്ക് ശ​ക്തി​യി​ൽ എ​റി​യു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് നി​ല​ത്തി​ട്ട് കു​ട്ടി​യെ ച​വി​ട്ടു​ക​യും ചെ​യ്തു.

പെ​ട്ടെന്ന് അ​വി​ടെ എ​ത്തി​യ മ​റ്റ് യാ​ത്ര​ക്കാ​രാ​ണ് കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​ൽ നി​ന്നും അ​യാ​ളെ ത​ട​ഞ്ഞ​ത്. ഈ ​സ​മ​യം എ​ഴു​ന്നേ​ൽ​ക്കു​വാ​ൻ പോ​ലും സാ​ധി​ക്കാ​തെ ഈ ​കു​ട്ടി നി​ല​ത്ത് കി​ട​ക്കു​ക​യാ​യി​രു​ന്നു. യാ​ത്രി​ക​ര​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. കു​ട്ടി​യോ​ടും മാ​താ​പി​താ​ക്ക​ളോ​ടും അ​യാ​ൾ ക്ഷ​മാ​പ​ണം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.