അമേരിക്കൻ പ്രസിഡന്‍റിന്‍റെ രൂ​പ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നും
Thursday, July 5, 2018 12:48 PM IST
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ രൂ​പ​സാ​ദൃ​ശ്യ​ത്തി​ൽ നി​ർ​മി​ച്ച പ​ടു​കൂ​റ്റ​ൻ കോ​ഴി പ്ര​തി​മ മു​ന്പ് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ ഇ​ൻ​ഡ്യാ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ റെ​യ്ഡി​ൽ പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക​ക​ൾ ക​ണ്ട​പ്പോ​ൾ പോ​ലീ​സ് പോ​ലും ഒ​ന്നും ഞെ​ട്ടി.

ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ചെ​റി​യ ഗു​ളി​ക​ക​ൾ​ക്ക് ട്രം​പി​ന്‍റെ മു​ഖ​ത്തി​ന്‍റെ രൂ​പം. ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന റെ​യ്ഡി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. 129 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​തി​നു​മു​ന്പും ട്രം​പി​ന്‍റെ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ജ​ർ​മ​നി​യി​ൽ​നി​ന്ന് ഇ​ത്ത​ര​ത്തി​ലു​ള്ള 5,000 ഗു​ളി​ക​ക​ളാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.