മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൈ​ന​ഷ്ട​മാ​യ യു​വ​തി​ക്ക് നി​ശ്ച​യി​ച്ച ദി​വ​സ​ത്തി​ൽ മാം​ഗ​ല്യം
Wednesday, May 9, 2018 12:07 PM IST
മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​വാ​ഹ​ത്തി​നു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പേ കൈ ​ന​ഷ്ട​മാ​യ സെ​ന​ലെ നെ​ലോ​നു എ​ന്ന യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ നി​ശ്ച​യി​ച്ച ദി​വ​സം ത​ന്നെ വ​ര​ൻ വ​ര​ണ​മാ​ല്യം ചാ​ർ​ത്തി. സിം​ബാ​വേ സ്വ​ദേ​ശി​യാ​യ സെ​ന​ലെ നെ​ലോ​നു​വും ഭാ​വി വ​ര​ൻ ജെ​യ്മി ഫോ​ക്സും വി​വാ​ഹ​ത്തി​നു ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ സാം​ബേ​സി ന​ദി​യി​ൽ ന​ട​ന്ന വ​ഞ്ചി തു​ഴ​യ​ലി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. വ​ഞ്ചി തു​ഴ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​വ​രെ ആ​ക്ര​മി​ച്ച മു​ത​ല സെ​ന​ലെ​യെ ക​ടി​ച്ചു​കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു. ഈ ​ആ​ക്ര​മ​ണ​ത്തി​ൽ ഇ​വ​രു​ടെ കൈ ​ന​ഷ്ട​മാ​കു​ക​യും ചെ​യ്തു.

അ​റ്റു​പോ​യ കൈ ​തു​ന്നി​പ്പി​ടി​പ്പി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തി​നു സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ സെ​ന​ല​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​വാ​ൻ സാ​ധി​ച്ചു. കൈ​ന​ഷ്ട​മാ​യ​പ്പോ​ഴും ക​ര​യാ​തി​രു​ന്ന സെ​ന​ല ആ​ക്ര​മ​ണ​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​യി​രു​ന്നു​വെ​ന്ന് ജെ​യ്മി പ​റ​ഞ്ഞു. കൈ ​ന​ഷ്ട​മാ​യ​തി​ന്‍റെ വേ​ദ​ന​യി​ല​ല്ല സെ​ന​ല​യു​ടെ ജീ​വ​ൻ തി​രി​കെ ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് താ​നെ​ന്നും ജെ​യ്മി കൂ​ട്ടി​ച്ചേ​ർ​ത്തു.

സെ​ന​ലെ​യെ ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു​ള്ള പ​ള്ളി​യി​ൽ വെ​ച്ചാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ക​ഴി​ഞ്ഞ പ​തി​നെ​ട്ട് മാ​സ​ങ്ങ​ളാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.