ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ ഭീ​മ​ൻ ക്രെ​യി​ൻ തകർന്നുവീണു; ഞെ​ട്ടി​ക്കു​ന്ന വീഡിയോ
Wednesday, October 18, 2017 5:32 AM IST
റോ​ഡി​നു ന​ടു​വി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ആ​ഡം​ബ​രകാറിനു മു​ക​ളി​ലേ​ക്ക് ഭീ​മ​ൻ ക്രെ​യി​ൻ ത​ക​ർ​ന്നു വീ​ഴു​ന്ന​തി​ന്‍റെ ഞെട്ടിക്കുന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ്ര​ച​രി​ക്കു​ന്നു. ചൈ​ന​യി​ലെ ഷുസാ​യി പ്ര​വ​ശ്യ​യി​ലാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കാറിലുണ്ടായിരുന്നയാൾ അദ്ഭുതകരമായി രക്ഷപെട്ടു.

റോ​ഡി​ന്‍റെ സ​മീ​പ​ത്ത് കെ​ട്ടി​ടനി​ർ​മാ​ണ​ത്തി​നാ​യി താത്കാലികമായി സ്ഥാപിച്ച ക്രെ​യി​നാണ് തകർന്നുവീണത്. ക്രെ​യി​ൻ വീ​ണ​പ്പോ​ൾ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ കാ​റി​നു സ​മീ​പ​ത്തേ​ക്ക് ഓ​ടി വ​ന്ന​പ്പോ​ൾ ത​ക​ർ​ന്ന ഗ്ലാ​സി​നു ഇ​ട​യി​ലൂ​ടെ യാ​ത്ര​ക്കാ​ര​ൻ പു​റ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക്രെ​യി​ൻ ത​ക​ർ​ന്നു വീ​ണ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.