കുഞ്ഞിനെ പിടികൂടാൻ ശ്രമിച്ച മുതലയെ പഞ്ഞിക്കിട്ട് ഹിപ്പോകൾ; വീ​ഡി​യോ വൈ​റ​ൽ
Thursday, October 26, 2017 5:16 AM IST
ഹി​പ്പോക്കുഞ്ഞി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച മു​ത​ല​യ്ക്ക് സംഭവിച്ച പ​റ്റി​യ അ​മ​ളി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ക്രൂഗ​ർ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ ഹി​പ്പോ​ക​ളു​ടെ കു​ള​ത്തി​ലാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ത​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലെ ഒ​രു ഹി​പ്പോ കു​ഞ്ഞി​നെ ശ​ല്യ​പ്പെ​ടു​ത്തി​യ​തി​ന് മു​ത​ല​യോ​ട് പ​ക​രം ചോ​ദി​ക്കാ​ൻ എ​ത്തി​യ​ത് മു​പ്പ​ത്തി​നാ​ല് മു​ത​ല​ക​ൾ ആ​യി​രു​ന്നു. ചു​റ്റും വ​ള​ഞ്ഞ ഹി​പ്പോക്കൂട്ട​ത്തി​ന് ന​ടു​വി​ൽ പെ​ട്ടു​പോ​യ മു​ത​ല​യെ ഹി​പ്പോ​ക​ൾ മാ​റി​മാ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, മു​ത​ല​യെ ക​ടി​ച്ചെ​ടു​ത്ത് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ ഒ​രു വി​ധ​ത്തി​ൽ ഇ​വ​രു​ടെ ഇ​ട​യി​ൽ നി​ന്നും ചാ​ടി​യ മു​ത​ല ജീ​വ​നും കൊ​ണ്ട് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഹി​പ്പോക​ളെ ഭ​യ​ന്ന് ചെ​ളിവെ​ള്ള​ത്തി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​ണോ അ​തോ ആ​ക്ര​മ​ണ​ത്തി​ൽ മു​ത​ല കൊ​ല്ല​പ്പെ​ട്ടോ എ​ന്നും വ്യ​ക്ത​മ​ല്ല. പാ​ർ​ക്കി​ൽ എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രിയായ ഹ​രീ​ഷ് കു​മാ​റാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.