പ്ര​തി​മ​യെ ശ​രീ​ര​ത്തിൽ കെ​ട്ടി​വെ​ച്ച് സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച​യാ​ൾ​ക്ക് കി​ട്ടി​യ എ​ട്ടി​ന്‍റെ പ​ണി
Sunday, March 4, 2018 11:30 AM IST
ശ​രീ​ര​ത്തി​ൽ വെ​ച്ച് കെ​ട്ടി​യ പ്ര​തി​മ​യു​മാ​യി സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന ഒ​രാ​ൾ മു​ന്പി​ൽ സ​ഞ്ച​രി​ച്ച കാ​റി​ൽ ഇ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. മെ​ക്സി​ക്കോ സി​റ്റി​യി​ലാ​ണ് സം​ഭ​വം.

പ്ര​തി​മ​യെ ശ​രീ​ര​ത്തി​ൽ വെ​ച്ച് കെ​ട്ടി സ​ഞ്ച​രി​ച്ച​യാ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തു​കൂ​ടി വ​ന്ന വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യി​രു​ന്നു. സൈ​ക്കി​ൾ യാ​ത്രി​ക​ൻ ത​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​യാ​ളെ നോ​ക്കി​യ​പ്പോ​ൾ മു​ന്പി​ൽ സ​ഞ്ച​രി​ച്ച മ​റ്റൊ​രു കാ​റി​ൽ ചെ​ന്ന് അ​ദ്ദേ​ഹം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ലി​രു​ന്ന പ്ര​തി​മ പൊ​ട്ടി​ച്ചി​ത​റു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. അ​പ​ക​ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.