പിഞ്ചുകുഞ്ഞുമായി പിതാവിന്‍റെ അഭ്യാസം; ഞെ​ട്ടി​ത്ത​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ
Friday, September 22, 2017 5:43 AM IST
പി​ഞ്ചുകു​ഞ്ഞിനോ​ട് പി​താ​വ് കാ​ണി​ച്ച ക്രൂ​ര​ത​യു​ടെ ഞെ​ട്ടിക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്രചരിക്കുന്നു. യുക്രെയിൻ സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വ് മാ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മു​ള്ള ത​ന്‍റെ കുഞ്ഞിന്‍റെ കാ​ലി​ലും കൈ​യി​ലും പി​ടി​ച്ച് ക​ളി​പ്പാ​ട്ടം പോ​ലെ അ​ന്ത​രീ​ക്ഷ​ത്തി​ൽ ക​റ​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. മാ​ത്ര​മ​ല്ല ത​ന്‍റെ ഒ​റ്റ​കൈ​യി​ൽ കു​ട്ടി​യെ മു​ക​ളി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

നാലു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ "​ജിം​നാ​സ്റ്റിക്സിൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ ജേ​താ​വ്' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പിതാവ് ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രവൃത്തി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.