ട്രെ​യി​നി​നു മു​ക​ളി​ൽ നി​ന്നും ന​ദി​യി​ലേ​ക്കു ചാ​ടി​യ​യാ​ൾ മ​ര​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, April 11, 2018 10:50 AM IST
ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ന്‍റെ മു​ക​ളി​ൽ നി​ന്നും നദിയി​ലേ​ക്ക് എ​ടു​ത്ത് ചാ​ടി​യ ആ​ൾ കോ​ണ്‍​ക്രീ​റ്റ് നി​ർ​മി​ത തൂ​ണി​ൽ ഇ​ടി​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ഓ​സ്ട്രേ​ലി​യാ​യി​ലെ ഫീ​മാ​ന്‍റ​ലി​ലാ​ണ് സം​ഭ​വം.

ഇ​വി​ടെ​യു​ള്ള സ്വാ​ൻ ന​ദി​ക്കു മു​ക​ളി​ൽ കൂ​ടി​യു​ള്ള പാ​ല​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ ട്രെ​യി​നി​നു മു​ക​ളി​ൽ നി​ന്നും ചാ​ടി​യ​ത്. ചാ​ട്ടം അ​ൽ​പ്പ​മെ​ങ്കി​ലും പി​ഴ​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഇ​യാ​ൾ​ക്ക് മ​ര​ണം വ​രെ സം​ഭ​വി​ച്ചേ​ക്കാ​മാ​യി​രു​ന്നു. സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളു​ടെ പ്ര​വ​ർ​ത്തി​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.